11 വർഷങ്ങൾക്ക് ശേഷം കണ്ടു, വിനയത്തോടെ സംസാരിച്ചതത്രയും മലയാളത്തിൽ, സുന്ദരൻ: ആർതർ ബാബു ആന്റണിയെക്കുറിച്ചുള്ള കുറിപ്പ്

അച്ഛനെപ്പോലെ തന്നെ നല്ല സ്വഭാവഗുണങ്ങളും, കഴിവുകളും തികഞ്ഞ ഈ പ്രിയ കലാകാരൻ എന്തുകൊണ്ടും ഇനി വരാൻ പോകുന്ന സൂപ്പർ ഹീറോ ആയിരിക്കും

ബാബു ആന്റണിയുടെ മകൻ ആർതർ ആന്റണിയെക്കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അച്ഛനെപ്പോലെ സുന്ദരനായ, എല്ലാ അഭ്യാസ മുറകളും പഠിച്ച, മനസ്സിൽ നൻമയും ലാളിത്യവും വിനയവുമുള്ള കുട്ടി എന്നാണ് രജീഷ് ആർ പോതാവൂർ എന്ന വ്യക്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.

കുറിപ്പ് വായിക്കാം

11 ന്ന് വർഷങ്ങൾക്കിപ്പുറം പ്രിയപ്പെട്ട ആർതർനെ ഇന്നലെ ഞാൻ വീണ്ടും കണ്ടു. മലയാളികളുടെ അഭിമാനമായ പ്രിയങ്കരനായ ആക്ഷൻ ഹീറോ “ബാബു ആന്റണി” സാറിന്റെ മൂത്ത മകൻ. വർഷങ്ങൾക്കു മുൻപേ ഒരു ലൊക്കേഷൻ യാത്രക്കിടെ കുഞ്ഞ് ആർതറിന്റെ ഒപ്പം ഞാൻ എടുത്ത ഫോട്ടോയും, അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ട നിമിഷങ്ങളും ഞാൻ അദ്ദേഹത്തോട് പങ്കുവെച്ചു. വളരെ ആംകാംക്ഷയോടെ അദ്ദേഹം അത് കേട്ടിരുന്നു.

അന്ന് ഞാൻ അദ്ദേഹത്തിന്റെ തോളിൽ കൈവെച്ച് എടുത്ത ഫോട്ടോ കണ്ട് ഇന്ന് എനിക്ക് തന്നെ ചിരി വന്നു. കാരണം ഇന്ന് ഞാൻ അദ്ദേഹത്തിന്റെ തോളിൽ തൊടാൻപോലും ഒരുപാട് ഞാൻ വളരേണ്ടിയിരിക്കുന്നു. Babu Antony സാറിനെ കാൾ ഹൈറ്റ് ഉണ്ട് ഇപ്പൊ. സാറിന്റെ പഴയ ലുക്ക്‌ ഓർമ്മിപ്പിക്കും വിധം മുടി നീട്ടി വളർത്തിയിരിക്കുന്നു. അതെ സുന്ദരമായ ചിരി. വെരി ഹാൻസം, എല്ലാ അഭ്യാസ മുറകളും അറിയുന്ന, ഇപ്പോൾ ഒരു ഇംഗ്ലീഷ് സിനിമയിൽ പ്രധാന കഥാപാത്രമായി അഭിനയിച്ച, ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള
ഒരു അൾട്ടിമേറ്റ് താരപുത്രൻ, അതാണ് ആർതർ.

” ഇടുക്കി ഗോൾഡിന്റെ” ഷൂട്ടിംഗ് സമയത്ത് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു വലിയ “സ്പാനിഷ് ” ഡയലോഗ് ഒറ്റ ടേക്കിൽ പറഞ്ഞു ok ആക്കി കയ്യടി വാങ്ങിയ ആ കൊച്ചു മിടുക്കനായ ആർതറിനെ ഈ നിമിഷത്തിലും ഓർത്തുപോകുന്നു. ഇപ്രാവശ്യം അദ്ദേഹം എന്നെ ഞെട്ടിച്ചത് പല കാരണങ്ങൾ കൊണ്ടാണ്, അമേരിക്കയിൽ 12 വരെ പഠിച്ച അദ്ദേഹം വളരെ നല്ല രീതിയിൽ മലയാളം സംസാരിക്കുന്നു. എന്നോട് കമ്മ്യൂണിക്കേഷൻ ആയി മലയാളം പറയുന്നത് കേട്ട് പലപ്പോഴും ഞെട്ടി പോയി. വളരെ എളിമയുള്ള, സ്നേഹമുള്ള മനുഷ്യനാണ്.

അദ്ദേഹം പിന്നീട് ഞങ്ങൾ ഒപ്പം സന്ദർശിച്ച ഒരു സിനിമ സെറ്റിൽ വച്ച് ഫുഡ് കഴിക്കാൻ ക്ഷണിച്ചപ്പോൾ, എനിക്കൊരു പരിഗണനയും വേണ്ട എന്നും പറഞ്ഞുകൊണ്ട് “സാധാരണക്കാരിൽ സാധാരണക്കാരനായിരുന്ന ജൂനിയർ ആർട്ടിസ്റ്റ്നൊപ്പം ഇരുന്ന് ഭക്ഷണം വിളമ്പി കഴിക്കുന്ന ആ താരപുത്രനെ കണ്ടപ്പോൾ പ്രിയപ്പെട്ട ലാലേട്ടന്റെ മകൻ പ്രണവ് മോഹൻലാലിനെ ഓർമ്മ വന്നു. “നമ്മൾ എല്ലാവരും മനുഷ്യർ അല്ലെ ചേട്ടാ”എന്നാണ് ഇദ്ദേഹം ഇതിന് മറുപടി നൽകിയത്. ഓരോ കാര്യങ്ങളും അത്രയേറെ നിരീക്ഷിക്കുന്ന, അതിനെക്കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്ന അച്ഛനെപ്പോലെ തന്നെ നല്ല സ്വഭാവഗുണങ്ങളും, കഴിവുകളും തികഞ്ഞ ഈ പ്രിയ കലാകാരൻ എന്തുകൊണ്ടും ഇനി വരാൻ പോകുന്ന സൂപ്പർ ഹീറോ ആയിരിക്കും…. Arthur Antony ഉടൻതന്നെ അങ്ങനെ ഒരു സിനിമയ്ക്കായി ഓരോ മലയാളിയെയും പോലെ ഞാനും കാത്തിരിക്കുന്നു.

Share
Leave a Comment