Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsNEWSTV Shows

മലയാള സിനിമയിലെ ഒരുകാലത്തെ സൗന്ദര്യധാമം വലിയ സൗകര്യങ്ങളൊന്നും ഇല്ലാത്ത ഞങ്ങളുടെ വീട്ടിലേക്ക്!! മഞ്ജുവിന്റെ പോസ്റ്റ്

ഞങ്ങളെ ഓരോരുത്തരെയും കെട്ടിപ്പിടിച്ചു

സോഷ്യൽ മീഡിയയിൽ സജീവമാണ് നടി മഞ്ജു സുനിച്ചൻ. നടി ഉണ്ണി മേരി തങ്ങളുടെ സീരിയലിന്റെ സെറ്റില്‍ എത്തിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരമിപ്പോൾ. 70കളിലും 80കളിലും മലയാള സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങളിലടക്കം നിറഞ്ഞുനിന്ന നടി ഉണ്ണി മേരി എല്ലാവരെയും ഞെട്ടിച്ചു കൊണ്ടു വലിയ സൗകര്യങ്ങളൊന്നും ഇല്ലാത്ത വീട്ടിലേക്ക് വന്നതിനെക്കുറിച്ച് മഞ്ജു സമൂഹ മാധ്യമത്തിൽ പങ്കുവച്ചു.

read also: ജീവിതകാലം മുഴുവൻ വായിച്ചിട്ടും സ്നേഹവും സത്യസന്ധതയും ഇല്ലാത്ത മനുഷ്യരുടെ വായനയെ വെറും വിനോദമായി മാത്രം കാണാം: നടി

താരത്തിന്റെ പോസ്റ്റ് ഇങ്ങനെ,

‘ഒരു ദിവസം. ഒരു ഉച്ചയ്‌ക്ക്.. ഭക്ഷണത്തിന് ശേഷം എല്ലാവരും ചെറിയ കളിചിരികളും നുണക്കഥകളും ഒക്കെയായിരിക്കുന്ന സമയത്ത് ഡയറക്ടറുടെ ഫോണിലേക്ക് ഒരു കോള്‍ വരുന്നു. അദ്ദേഹത്തിന്റെ കണ്ണില്‍ ഭയങ്കരമായ അത്ഭുതം.. സ്വതവേ ഒട്ടും എക്‌സ്പ്രസിവ് അല്ലാത്ത അദ്ദേഹം കണ്ണുമിഴിക്കുന്നത് എന്താണെന്ന് ഞങ്ങള്‍ എല്ലാവരും ആലോചിച്ചു. ഫോണ്‍ കട്ട് ചെയ്തതിനുശേഷം അദ്ദേഹം പറഞ്ഞു എന്നെ വിളിച്ചത് ഉണ്ണിമേരി ചേച്ചിയാണ്.

അദ്ദേഹത്തിന്റെ കണ്ണിലുണ്ടായ അത്ഭുതം അതുകേട്ടപ്പോള്‍ ഞങ്ങളുടെ എല്ലാവരുടെയും കണ്ണുകളില്‍ വിരിഞ്ഞു. തങ്കവും ക്ലീറ്റയും മുത്തും ലില്ലിയും കനകനും അമ്മാവനും അമ്മായിയും അളിയൻസിലെ ഓരോ ചെറിയ ക്യാരക്ടര്‍സ് ചെയ്യുന്നവര്‍ പോലും അവരുടെ ജീവിതത്തിന്റെ ഭാഗമാണ് എന്ന് പറയാനാണ് അവര്‍ അന്ന് വിളിച്ചത്. സന്തോഷം കൊണ്ടോ അഭിമാനം കൊണ്ടോ എന്നറിയില്ല അന്ന് ഞങ്ങളുടെയും കണ്ണുകള്‍ നിറഞ്ഞു. പിന്നീടും ഇടയ്‌ക്കിടയ്‌ക്ക് ഉണ്ണിമേരി ചേച്ചി ഞങ്ങളെ വിളിക്കും..

ഒരു ദിവസം വിളിച്ചിട്ട് പറഞ്ഞു ഞാൻ നാളെ വരികയാണ് എനിക്ക് നിങ്ങളെ കാണാതിരിക്കാൻ വയ്യ.. അപ്പോഴും കരുതി വെറുതെ പറയുന്നതായിരിക്കും ഞങ്ങളെ കാണാൻ വേണ്ടി മാത്രം എറണാകുളത്തുനിന്ന് വണ്ടികയറി തിരുവനന്തപുരത്ത് ഞങ്ങളുടെ പാങ്ങോട് വീട്ടില്‍.. വലിയ സൗകര്യങ്ങളൊന്നും ഇല്ലാത്ത ഞങ്ങളുടെ വീട്ടിലേക്ക് അവര്‍ വരില്ലായിരിക്കും.. പക്ഷേ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് മലയാള സിനിമയുടെ ഒരുകാലത്തെ ആ സൗന്ദര്യധാമം ഞങ്ങളുടെ മുന്നിലേക്ക് വന്നു.

ഞങ്ങളെ ഓരോരുത്തരെയും കെട്ടിപ്പിടിച്ചു.. കവിളില്‍ ഉമ്മ തന്നു ഒരുപാട് സമയം കളികളും ചിരികളുമായി പഴയ കഥകള്‍ പറഞ്ഞ് ഞങ്ങളോടൊപ്പം ചിലവഴിച്ചു.. ഞങ്ങള്‍ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചു. വൈകുന്നേരത്തെ കട്ടൻ ചായയും കുടിച്ച്‌ ഞങ്ങളോട് യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ ഞങ്ങളുടെ ആരോ പോയത് പോലെയാണ് തോന്നിയത്.’

shortlink

Related Articles

Post Your Comments


Back to top button