നടൻ ബാബു രാജ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെന്ന വാർത്തകളോട് പ്രതികരിച്ച് നടൻ. ജിമ്മിൽ വ്യായാമം ചെയ്യുന്ന വീഡിയോ പങ്കുവച്ചായിരുന്നു നടന്റെ പ്രതികരണം.
Doing Cardio ,,,,,, not in “cardio”ward എന്നാണ് ബാബു രാജ് തന്റെ വീഡിയോക്ക് തലക്കെട്ട് നൽകിയത്. കാർഡിയോ വർക്കൗട്ട് ചെയ്യുകയാണ്, അല്ലാതെ ആശുപത്രിയിലെ കാർഡിയോ വാർഡിലല്ലെന്നും താരം.
തലക്ക് മീതേ ശൂന്യാകാശം എന്ന പാട്ടാണ് തന്റെ വീഡിയോക്ക് ബാബു രാജ് ചേർത്തിരിയ്ക്കുന്നത്. തമാശ രൂപേണയാണ് ഇത്തരമൊരു വാർത്തയോട് ബാബു രാജ് പ്രതികരിച്ചിരിയ്ക്കുന്നത്.
നല്ല നിലാവുള്ള രാത്രി എന്ന ചിത്രമാണ് നടന്റെ അടുത്ത സിനിമ.
Post Your Comments