CinemaLatest NewsTollywoodWOODs

ഇതേത് രാമായണം: ആദിപുരുഷിന്റെ ഒടിടി റിലീസ് പോലും അനുവദിക്കരുതെന്ന് പ്രധാനമന്ത്രിക്ക് കത്തു നൽകി സംഘടന

എല്ലാവരെയും ഈ ചിത്രം വേദനിപ്പിക്കുമെന്നും ശ്യാം ലാൽ ഗുപ്ത വ്യക്തമാക്കി

പ്രഭാസ് റാം ഔട്ട് ചിത്രം ആദിപുരുഷ് തിയേറ്ററിൽ വൻ വിജയമാകാതെ പോകുന്ന കാഴ്ച്ചയാണ് കാണുന്നത്, ഡയലോഗുകൾക്കും വിഎഫ്‌എക്‌സിനും എതിരെ വിമർശനങ്ങൾ നേരിട്ട ചിത്രം സോഷ്യൽ മീഡിയയിലും ട്രോളുകളിൽ നിറയുകയാണ്.

ആദിപുരുഷ് ഉടൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സുരേഷ് ശ്യാം ലാൽ ഗുപ്ത ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ആദിപുരുഷ് സംവിധായകൻ ഓം റൗത്ത്, സഹ എഴുത്തുകാരൻ മനോജ് മുൻതാസിർ, സിനിമയുടെ നിർമ്മാതാക്കൾ എന്നിവർക്കെതിരെ എഫ്‌ഐആർ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആ​ദിപുരുഷ് സിനിമയിലെ താരങ്ങളെ കണ്ടാൽ കാർട്ടൂൺ കഥാപാത്രങ്ങളെ പോലെ ഉണ്ടെന്നും എല്ലാവരെയും ഈ ചിത്രം വേദനിപ്പിക്കുമെന്നും ശ്യാം ലാൽ ഗുപ്ത വ്യക്തമാക്കി.

ആദിപുരുഷ് ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് ഭാഷകളിൽ കഴിഞ്ഞ ആഴ്ച തിയേറ്ററുകളിൽ റിലീസ് ചെയ്തു. സീത ആയി കൃതി സനോൻ, രാഘവ് ആയി പ്രഭാസ്, രാവൺ ആയി സെയ്ഫ് അലി ഖാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button