
ജനപ്രിയ പരമ്പരയായിരുന്നു വാനമ്പാടി. സായ് കിരൺ, സുചിത്ര നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ വാനമ്പാടി മൂന്നു വർഷത്തെ സംപ്രേക്ഷണത്തിനു ഒടുവിൽ 2020 ലാണ് അവസാനിക്കുന്നത്. ഇപ്പോഴിതാ ഈ പരമ്പരയിൽ നിന്നും തന്നെ ഇടയ്ക്ക് ഒഴിവാക്കിയതിനെക്കുറിച്ച് നടൻ ബാലു മേനോൻ പങ്കുവയ്ക്കുന്നു.
‘ഇടയ്ക്ക് വെച്ച് ചില പ്രശ്നങ്ങളുണ്ടാക്കി എന്നെ ആ സീരിയലിൽ നിന്ന് ഒഴിവാക്കി. തബലയൊക്കെ വായിച്ച് വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുന്ന സീൻ ആണ്. അന്ന് സീരിയലിൽ നിന്ന് ഒഴിവാക്കുകയാണെന്ന ബോധം എനിക്കില്ലായിരുന്നു. ജനങ്ങളാകെ പ്രശ്നമാക്കി. അങ്ങനെ രണ്ടാമതൊരു എൻട്രി എനിക്ക് തരേണ്ടി വന്നു. ജനങ്ങളുടെ സ്നേഹം കൊണ്ടാണ് എനിക്ക് രണ്ടാമതും അവസരം ലഭിച്ചത്,’ സീരിയൽ ടുഡേ ചാനലിൽ ബാലു മേനോൻ പറഞ്ഞു.
സീരിയൽ രംഗത്തെ സൗഹൃദങ്ങളെക്കുറിച്ചും താരം പങ്കുവച്ചു. ‘സൗഹൃദങ്ങളൊന്നും സൂക്ഷിക്കാൻ എനിക്ക് പറ്റില്ല. സെറ്റിൽ പലർക്കും എന്നോട് ഇന്റിമസി തോന്നിയിട്ടില്ല. അതെന്ത് കൊണ്ടാണെന്ന് എനിക്ക് അറിയില്ല. അടുത്ത സുഹൃത്തുക്കൾ കൂടി വന്നാൽ മൂന്ന് കൊല്ലമുണ്ടാവും. അത് കഴിഞ്ഞാൽ തിരിച്ച് പോവും. ഒരിക്കലും സീരിയൽ ഒരു ജീവിതമാർഗമാക്കരുത്. സീരിയൽ ഒരിക്കലും പ്രധാന ജോലിയായി എടുക്കാൻ പറ്റില്ല. എന്തുകൊണ്ടാണെന്ന് വ്യക്തമായി പറഞ്ഞാൽ ചിലപ്പോൾ അവസരങ്ങൾ നഷ്ടപ്പെടും. തുറന്ന് സംസാരിക്കാൻ പറ്റാത്ത മേഖലയാണ് സീരിയൽ മേഖല’- ബാലു മേനോൻ പറഞ്ഞു. ബാലു മേനോൻ ഇപ്പോൾ അഭിനയിക്കുന്നത് മുറ്റത്തെ മുല്ല എന്ന സീരിയലിലാണ്.
Post Your Comments