ഹയർസെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ വിദ്യാർഥിനിക്ക് ഡയമണ്ട് നെക്ലേസ് സമ്മാനിച്ചു സൂപ്പർ താരം വിജയ്.
ഇക്കൊല്ലത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ദിണ്ടിഗലിലെ സർക്കാർ എയ്ഡഡ് സ്‌കൂളായ അണ്ണാമലയാർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനി എസ്. വിജയ് നന്ദിക്ക് വജ്ര മാലയും സർട്ടിഫിക്കറ്റും സമ്മാനിച്ചു. 10 ലക്ഷം രൂപയാണ് മാലയ്ക്ക് വില. തമിഴ് ഉൾപ്പെടെ എല്ലാ വിഷയങ്ങൾക്കും നൂറിൽ 100 മാർക്ക് നേടിയാണ് നന്ദിനി സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയത്. നന്ദിനിയെയും മാതാപിതാക്കളെയും വേദിയിലേക്ക് വിളിച്ച് വിജയ് പെൺകുട്ടിയെ അഭിനന്ദിച്ചു. ദരിദ്ര കുടുംബത്തിൽ പെട്ട നന്ദിനിയുടെ അച്ഛൻ ശരവണകുമാർ മരപ്പണിക്കാരനും അമ്മ ഭാനുപ്രിയ വീട്ടമ്മയുമാണ്.
വിജയ് പെൺകുട്ടിയെയും മാതാപിതാക്കളെയും വേദിയിലേക്ക് ക്ഷണിക്കുകയും അമ്മ ഭാനുപ്രിയയ്ക്ക് മാല കൈമാറുകയും ചെയ്തു. പിന്നീട് വിജയ് നന്ദിനിയെയും കുടുംബത്തെയും അഭിനന്ദിക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. വിജയ്‌ക്ക് പുറമെ തമിഴ് രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ അഭിനന്ദനങ്ങളും സമ്മാനങ്ങളുമായി നന്ദിനിയെ തേടിയെത്തി സാമ്പത്തിക പരാധീനതകളുള്ള കുടുംബത്തിലെ അംഗമായ നന്ദിനിയുടെ പൊന്നിൻ തിളക്കമാർന്ന വിജയം ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയയും.
നന്ദിനി മുഖ്യമന്ത്രി സ്റ്റാലിനെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു. ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. കവി വൈരമുത്തു നന്ദിനിക്ക് പൊന്നാടയണിയിച്ച പേന സമ്മാനിച്ചു.
Post Your Comments