CinemaLatest NewsMollywoodWOODs

സുഹൃത്ത് ഹാജയുടെ മകളുടെ വിവാഹത്തിന് ഓടിയെത്തി നടൻ കൃഷ്ണ കുമാറും കുടുംബവും

ഹാജയുടെ അമ്മയുടെ ഭക്ഷണം എനിക്ക് പ്രിയപ്പെട്ടതായിരുന്നു

തന്റെ സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് എത്തി നടൻ കൃഷ്ണ കുമാറും കുടുംബവും. വർഷങ്ങളായി ഉള്ള സൗഹൃദമാണ് തങ്ങൾ തമ്മിലെന്നും നടൻ പറഞ്ഞു.

35 വർഷങ്ങൾക്കു പുറത്തുള്ള സൗഹൃദം.. ഹാജയുടെ അമ്മയുടെ ഭക്ഷണം എനിക്ക് പ്രിയപ്പെട്ടതായിരുന്നു.. എന്റെ അമ്മയുണ്ടാക്കുന്നത് ഹാജക്കും.. യാത്രകൾ ഒരുമിച്ചായിരുന്നു..‌

സന്തോഷങ്ങളും സങ്കടങ്ങളും ഒരുപാടു പങ്കുവെച്ചവർ. എന്റെ കല്യാണത്തിന് പോലും ഒരു നിമിത്തമായി ഹാജ. ഹാജയുടെ മക്കളും എന്റെയും മക്കളും ഒരുമിച്ചു വളർന്നവർ. അതുകൊണ്ടായിരിക്കും ഞങ്ങളുടെ കുടുംബത്തിലെ ഒരു കല്യാണം നടന്നപോലെ എനിക്കും സിന്ധുവിനും മക്കൾക്കും തോന്നി എന്നാണ് താരം പറയുന്നത്.

കുറിപ്പ് വായിക്കാം

പതിവ് പോലെ ഇന്നലെയും വളരെ സന്തോഷം തോന്നിയ ഒരുദിവസമായിരുന്നു. അതിനു കാരണം ഹാജയുടേയും സൈനയുടെയും മകൾ നെച്ചുവിന്റെ കല്യാണമായിരുന്നു. കുടുംബത്തോടെ പങ്കെടുക്കാൻ കഴിഞ്ഞു എന്നത് അതിലേറെ സന്തോഷം നൽകി.

35 വർഷങ്ങൾക്കു പുറത്തുള്ള സൗഹൃദം.. ഹാജയുടെ അമ്മയുടെ ഭക്ഷണം എനിക്ക് പ്രിയപ്പെട്ടതായിരുന്നു.. എന്റെ അമ്മയുണ്ടാക്കുന്നത് ഹാജക്കും‌. യാത്രകൾ ഒരുമിച്ചായിരുന്നു. സന്തോഷങ്ങളും സങ്കടങ്ങളും ഒരുപാടു പങ്കുവെച്ചവർ. എന്റെ കല്യാണത്തിന് പോലും ഒരു നിമിത്തമായി ഹാജ. ഹാജയുടെ മക്കളും എന്റെയും മക്കളും ഒരുമിച്ചു വളർന്നവർ.

 

അതുകൊണ്ടായിരിക്കും ഞങ്ങളുടെ കുടുംബത്തിലെ ഒരു കല്യാണം നടന്നപോലെ എനിക്കും സിന്ധുവിനും മക്കൾക്കും തോന്നി. നെച്ചുവിനും നാസുക്കിനും സന്തുഷ്ടമായൊരു കുടുംബജീവിതം ആശംസിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button