CinemaLatest NewsMollywoodWOODs

തൊപ്പിയുടെ ആരാധകരാണ് ഒട്ടുമിക്ക കുട്ടികളും, എംടി, തകഴി, ഒവി വിജയനെയൊക്കെ വേണ്ടാതായോ?: വിമർശിച്ച് നടൻ സന്തോഷ് കീഴാറ്റൂർ

തൊപ്പിയെ തോൽപ്പിക്കാൻ ആവില്ല മക്കളെ

തൊപ്പി എന്ന ഇൻഫ്ലുവൻസറാണ് കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. കടുത്ത സ്ത്രീ വിരുദ്ധതയും അശ്ലീലവും തെറി പദങ്ങളും ചേർത്താണ് തൊപ്പി വമ്പൻ ഫാൻസായി കുട്ടികൾ പിന്തുടരുന്ന സോഷ്യൽ മീഡിയയിൽ സംസാരിക്കുന്നത്.

നിരവധി പേരാണ് ഇയാൾക്കെതിരെ രം​ഗത്ത് വന്നിരിക്കുന്നത്. കുട്ടികളെ വഴി തെറ്റിക്കുന്നുവെന്നാണ് ഇയാൾക്കെതിരെയുള്ള പരാതി.

കുറിപ്പ് വായിക്കാം

കഴിഞ്ഞ ദിവസം ഞാൻ അഭിനയിക്കുന്ന സിനിമയുടെ ഒരു സീൻ ചിത്രീകരിച്ചത് പ്രശസ്തമായ സ്കൂളിലെ അവിടെ തന്നെ പഠിക്കുന്ന പ്ലസ് ടു സൻസ് കുട്ടികളെ വെച്ചു കൊണ്ടാണ്, ചിത്രീകരണത്തിന്റെ ഇടവേളയിൽ കുട്ടികളോട് ഞാൻ ചോദിച്ചു, ആരൊക്കെ തൊപ്പിയുടെ
ആരാധകരാണ്.

കൈ പൊക്കാൻ പറഞ്ഞു 60ൽ 58 കുട്ടികളും കൈപൊക്കി ആർജിച്ച അഭിമാനത്തോടെ, ഇന്നലെ വായനാ ദിനം ഉദ്ഘാടന പ്രസംഗത്തിനിടയിൽ തൊപ്പിയുടെ ആരാധകർ കൈപൊക്കാൻ പറഞ്ഞു, ഏകദേശം 1000 പെൺകുട്ടികളും കൈ പൊക്കി, വർദ്ധിത ഉൽസാഹത്തോടെ.

തൊപ്പിയെ തോൽപ്പിക്കാൻ ആവില്ല മക്കളെ, തൊപ്പിയെ സ്വീകരിക്കാൻ പൂമാലയും എടുത്ത് കേരളത്തിലെ ഓൺലൈൻ മാദ്ധ്യമങ്ങൾ തയ്യാറായി കഴിഞ്ഞു. കുട്ടികൾക്ക് (എല്ലാവരും അല്ല ആരാധകവൃന്ദങ്ങൾ) എന്ത് എംടി, തകഴി, ഒവി വിജയൻ, മാർക്കസ്സ്, ഷേക്സ്പിയർ.

shortlink

Related Articles

Post Your Comments


Back to top button