
കുഞ്ഞു രാജകുമാരിയെ വരവേറ്റ് നടൻ രാം ചരണും ഭാര്യ ഉപാസന കൊനിഡേലയും. അച്ഛനായ സന്തോഷം പങ്കുവച്ച് രാം ചരണുമെത്തി.
കുഞ്ഞ് ജനിച്ച വിവരം ആശുപത്രി ബുള്ളറ്റിനിലൂടെയാണ് ആരാധകരെ അറിയിച്ചത്. “ശ്രീമതി ഉപാസന കാമിനേനി കൊനിഡേലയ്ക്കും മിസ്റ്റർ രാം ചരൺ കൊനിഡേലയ്ക്കും 2023 ജൂൺ 20 ന് ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റൽ ജൂബിലി ഹിൽസിൽ ഒരു പെൺകുഞ്ഞ് ജനിച്ചു. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു.” എന്നാണ് ബുള്ളറ്റിന്റെ ഉള്ളടക്കം.
11 വർഷത്തെ ദാമ്പത്യത്തിൽ ദമ്പതികൾ വരവേറ്റ ആദ്യത്തെ കുട്ടിയാണിത്. 2012 ജൂൺ 14-ന് ഗംഭീരമായ ചടങ്ങിലാണ് രാം ചരണും ഉപാസനയും വിവാഹിതരായത്. മാതാപിതാക്കൾക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ നേർന്ന് സിനിമാ ലോകവും ആരാധകരും എത്തി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞു രാജകുമാരി എത്തിയിരിക്കുന്നത്.
Post Your Comments