
സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് പോർ തൊഴിൽ. വിഘ്നേഷ് രാജ് ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
അശോക് സെൽവൻ, ശരത് കുമാർ, നിഖില വിമൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ത്രില്ലർ ഗണത്തിലുള്ള ചിത്രം കേരളത്തിലും വൻ ഹിറ്റായി. കേരളത്തിലെത്തിയ രാക്ഷസൻ സിനിമ പോലെ തന്നെ പോർതൊഴിലും പ്രേക്ഷകർ ഏറ്റെടുത്ത് വിജയമാക്കി തീർത്തിരിക്കുകയാണ്. ജൂലൈ പത്തിന് ചിത്രം സോണി ലൈവിലെത്തും.
Post Your Comments