തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ നടിയാണ് മേനക. രാമായി വയസുക്കു വന്തിട്ടാ എന്ന 1979 ലെ സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തെത്തിയത്.
തമിഴ് സിനിമയിലൂടെ സിനിമാ ലോകത്തേക്ക് വന്നെങ്കിലും മലയാളത്തിലാണ് താരം തിളങ്ങിയത്. ഒട്ടുമിക്ക പ്രശസ്ത നടൻമാർക്കൊപ്പവും അഭിനേതാക്കൾക്കൊപ്പവും താരം വേഷമിട്ടു.
മലയാളികളുടെ പ്രിയ നടിയായി മാറിയ മേനക തെന്നിന്ത്യയിൽ ഒരു കാലത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടികൂടി ആയിരുന്നു. നിർമ്മാതാവ് സുരേഷ് കുമാറുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു താരം. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. അച്ഛനെക്കുറിച്ച് പങ്കുവച്ച മേനകയുടെ നൊമ്പര കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
എന്റെ ഒരു സഹപ്രവർത്തകനിൽ നിന്നാണ് എനിക്ക് ഈ ചിത്രം ലഭിച്ചത്, എത്ര വിലപ്പെട്ട ഒന്ന്, 1982 ജനുവരിയിൽ എടുത്ത ഒരു മൊട്ട് വിരിഞ്ഞപ്പോൾ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു അത്. അതേ വർഷം സെപ്റ്റംബർ 19ന് രാത്രി 7.30ന് എനിക്ക് എന്റെ അപ്പയെ നഷ്ടപ്പെട്ടു. എനിക്ക് 18 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്റെ സഹോദരന്മാർക്ക് യഥാക്രമം 16, 10, 8 വയസ്സ്. ഞാൻ സിനിമയിൽ പ്രവേശിച്ചപ്പോൾ അദ്ദേഹം പറഞ്ഞു “ഞാൻ നിങ്ങളോടൊപ്പമുണ്ടാകും”എന്ന്. എന്നാൽ 3 വർഷത്തിനുള്ളിൽ അപ്പ ഞങ്ങളെ എല്ലാവരെയും വിട്ടുപോയി കളഞ്ഞു.
ഭക്ഷണത്തോട് വലിയ ഇഷ്ടമായിരുന്നു. ഒരു യഥാർത്ഥ ഭക്ഷണപ്രിയനായിരുന്നു അപ്പ, ഞാൻ പുതിയ വിഭവങ്ങൾ തയ്യാറാക്കുമ്പോൾ, എപ്പോഴും ഓർക്കുന്നു എന്റെ അപ്പയെ. എല്ലാത്തരം വിഭവങ്ങളും നൽകാനും അദ്ദേഹം ആസ്വദിച്ച് കഴിക്കുന്നത് കാണാനും ഒരു മണിക്കൂറെങ്കിലും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു, നമ്മുടെ ജീവിതത്തിന് ഒക്കെ ഒരു റിവൈൻഡ് ബട്ടൺ ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ച് പോകുന്നെന്നും താരം കുറിച്ചു.
Post Your Comments