കണ്ണൂർ സ്വദേശിയായ തൊപ്പി എന്ന നിഹാദ് വമ്പൻ ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസറാണ്. അടിസ്ഥാനപരമായി ഗെയിമറാണ് തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന നിഹാദ്.
കുട്ടികളാണ് ഇയാളുടെ ഫാനുകളായുള്ളത്. അശ്ലീല സംഭാഷണവും, തെറിയും ഉൾപ്പെടെ വീഡിയോകളിൽ ചേർക്കുന്ന വ്യക്തി കൂടിയാണ് തൊപ്പി എന്നതിനാൽ ഇയാൾക്കെതിരെ വൻ പ്രതിഷേധവും നടക്കുന്നുണ്ട്.
തൊപ്പി എന്ന ഇൻഫ്ലുവൻസറിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടൻ ഷുക്കൂർ വക്കീൽ.
കുറിപ്പ് വായിക്കാം
ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു ഷൂട്ടിനിടയിൽ സ്ക്കൂൾ കുട്ടികളുമായി വർത്താനം പറഞ്ഞത്, അവരോട് സംസാരിക്കുന്നതിനിടയിലാണ് പ്രിയ സുഹൃത് സന്തോഷ് കീഴാറ്റൂർ അവരോട് തൊപ്പിയെ അറിയുമോ? ഫോളോ ചെയ്യുന്നുണ്ടോ ? തുടങ്ങിയ കാര്യങ്ങൾ ചോദിച്ചതും കുട്ടികളിൽ പലരും ആ തൊപ്പിയെ ഫോളോ ചെയ്യുന്നുണ്ടെന്നറിഞ്ഞതും.
അങ്ങിനെ സന്തോഷിൽ നിന്നാണ് തൊപ്പിയെ അറിഞ്ഞത്. യൂ ട്യൂബിൽ ഞങ്ങൾ അയാളെ സേർച്ച് ചെയ്തപ്പോൾ 690 K Subscribers.
Insta യിൽ 757 K followers. അയാൾ പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയിൽ.
രാവിലെ പത്താം ക്ലാസു കാരി മോളോട് ഇയാളെ കുറിച്ചു ചോദിച്ചു. അവൾ ഫോളോ ചെയ്യുന്നില്ല, ക്ലാസിലെ ചില ആൺ കുട്ടികൾ മോളോട് ചോദിച്ച ഒരു ചോദ്യത്തിൽ നിന്നാണ് തൊപ്പിയെ കുറിച്ചു അവൾ അറിഞ്ഞത്.
” ഫാത്തിമ നിങ്ങൾക്ക് പാട്ടു കേൾക്കൽ ഹറാമാണോ ? ” ആ ചോദ്യത്തിന്റെ ഉറവിടം അന്വേഷിച്ചപ്പോഴാണ് തൊപ്പിയാണ് ഈ പാട്ട് ഹറാം കഥയ്ക്ക് പിന്നിലെന്നു മോളു കണ്ടെത്തിയത്! തൊപ്പിമാരിൽ നിന്നും മക്കളെ കാക്കണേ തമ്പുരാനെ .
Post Your Comments