ഒരു സിനിമ ചെയ്യാൻ പല നായികമാരും വളരെ ഉയർന്ന തുകയാണ് ഈടാക്കുന്നത് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. നയൻ താരയാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാൾ.
തെന്നിന്ത്യൻ സിനിമാതാരം സാമന്ത റൂത്ത് പ്രഭു ‘സിറ്റാഡൽ ഇന്ത്യ’യ്ക്ക് 10 കോടി രൂപക്കടുത്ത് പ്രതിഫലം വാങ്ങുന്നതായി അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നടിമാരിൽ ഒരാളാണ് സാമന്ത റൂത്ത് പ്രഭു, സൂപ്പർഹിറ്റ് ചിത്രമായ ‘പുഷ്പ’യിലെ ഐറ്റം ഗാനത്തിന് ശേഷം ജനപ്രീതി വർദ്ധിച്ചിരുന്നു. ഈ ഗാനത്തിന്റെ വിജയത്തിന് ശേഷം സാമന്ത തന്റെ ഫീസ് വർധിപ്പിച്ചതായും ‘സിറ്റാഡൽ ഇന്ത്യ’ എന്ന വെബ് സീരീസിനായി 10 കോടി രൂപക്കടുത്ത് ഈടാക്കിയതായും വാർത്തകൾ വന്നിരുന്നു.
എന്നാൽ മണിരത്നത്തിന്റെ ‘പൊന്നിയൻ സെൽവൻ’ എന്ന ചിത്രത്തിന് ശേഷം തൃഷയുടെ താരമൂല്യം വളരെയധികം ഉയർന്നിരുന്നു. ഇപ്പോൾ തന്റെ അടുത്ത ചിത്രത്തിന് 10 കോടി രൂപയിലധികമാണ് താരം വാങ്ങിയതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
Post Your Comments