GeneralKollywoodLatest NewsNEWSWOODs

അച്ഛൻ മരിച്ചത് നന്നായി, മകളുടെ തുണിയുടെ അളവ് കുറഞ്ഞത് കണ്ട് മരിക്കേണ്ടി വന്നില്ലല്ലോ: നടിയ്‌ക്കെതിരെ വിമർശനം

അവസരങ്ങള്‍ ലഭിക്കാതെ വന്നപ്പോള്‍ തുണിയുടെ അളവ് കുറഞ്ഞു

ബിഗ് ബോസ് തമിഴ് പതിപ്പിലൂടെ ശ്രദ്ധ നേടിയ നടി ലോസ്‌ലിയയ്ക്കെതിരെ സൈബർ ആക്രമണം. ഫ്രണ്ട്ഷിപ്പ്, അന്നപൂര്‍ണി 2022, മലയാള ചിത്രം ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ തമിഴ് പതിപ്പായ ഗൂഗിള്‍ കുട്ടപ്പ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ലോസ്‌ലിയ മോഡേണ്‍ വസ്ത്രങ്ങൾ ധരിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. സ്ലീവ്‌ലെസ് ബനിയൻ ധരിച്ചുള്ള താരത്തിന്റെ പുതിയ ചിത്രത്തിന് താഴെ വിമർശനങ്ങൾ ശക്തമാകുകയാണ്.

READ ALSO: പലതവണ ലൈംഗികമായി ഉപദ്രവിച്ചു: നിര്‍മ്മാതാവിനെതിരെ പരാതിയുമായി യുവതാരം

‘അവസരങ്ങള്‍ ലഭിക്കാതെ വന്നപ്പോള്‍ തുണിയുടെ അളവ് കുറഞ്ഞു. ഈ പണി നിര്‍ത്തി പഴയത് പോലെ വാര്‍ത്ത വായിക്കാൻ പൊക്കോളൂ. ആരെങ്കിലും ഇവര്‍ക്ക് ഒരു അവസരം കൊടുക്കൂ’ എന്നൊക്കെയാണ് കമന്റുകള്‍. ഇതിനോടൊപ്പം മരിച്ചുപോയ അച്ഛനെയും ചിലർ വിമർശിച്ചു. . ‘നിന്റെ അച്ഛന്റെ മരണശേഷം ഞാൻ വളരെ വിഷമിച്ചു. പക്ഷേ അച്ഛൻ മരിച്ചത് നന്നായെന്ന് തോന്നുന്നു. നിന്റെ വസ്ത്രം കണ്ട് അദ്ദേഹത്തിന് മരിക്കേണ്ടി വന്നില്ലല്ലോ’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

എന്നാൽ, ഇത്തരം മോശം കമന്റുകളോടൊന്നും ലോസ്‌ലിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.

shortlink

Post Your Comments


Back to top button