മലയാളം ബിഗ് ബോസ് സീസൺ 5 അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. എന്നാൽ ഇത്തവണ ഷോയിലെ മത്സരാർഥികളിൽ കൂടുതൽ പേരും മെഡിക്കൽ ടീമിനെ ആശ്രയിക്കേണ്ടിവന്നിരുന്നു. അഖില്‍ മാരാര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് വയറ് സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയത്. രണ്ട് ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം അഖില്‍ തിരികെ എത്തുകയും ചെയ്തു. ഇപ്പോഴിതാ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിനോഷ് ജോര്‍ജും ആശുപത്രിയില്‍ ചികിത്സയിലാണ്.
അലര്‍ജിയെ തുടര്‍ന്ന് റിനോഷിനെ ബിഗ് ബോസ് ടീം ആശുപത്രിയിലേക്ക് മാറ്റിയത് രണ്ടു ദിവസങ്ങൾക്ക് .മുൻപാണ്. ഇപ്പോഴിതാ താരം ഷോ ക്വിറ്റ് ചെയ്യാൻ ഒരുങ്ങുന്നുവെന്ന തരത്തില്‍ ഒരു ഓഡിയോ ക്ലിപ്പ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു.
‘റിനോഷിന് വൈറല്‍ ഫംഗസാണ്. അവന് ഹൗസില്‍ തുടരണമെന്ന് താല്പര്യമുണ്ട്. പക്ഷെ റിനോഷിനുള്ള അസുഖം പകരാൻ സാധ്യതയുള്ളതാണെന്നാണ് അറിയുന്നത്. മാത്രമല്ല ഹൗസില്‍ നിന്നും വിട്ടുനില്‍ക്കാൻ തുടങ്ങിയിട്ട് മൂന്ന് ദിവസമായി. അതുകൊണ്ട് തന്നെ തിരിച്ച് കയറാൻ സാധ്യതയില്ല. റിനോഷിനെ കുറ്റം പറയാൻ പറ്റില്ല. ആരോഗ്യസ്ഥിതിയുടെ കാര്യമല്ലേ….’ എന്നാണ് ഓഡിയോ ക്ലിപ്പില്‍ പറയുന്നത്.
ഓഡിയോ ക്ലിപ്പ് ചര്‍ച്ചയായതോടെ ബിഗ് ബോസ് സീസണ് ഫോറിലെ മത്സരാര്‍ത്ഥിയായിരുന്ന ശാലിനി നായര്‍ പ്രതികരണവുമായെത്തി. ‘വാട്സ് ആപ്പ് ഗ്രൂപ്പുകളിലാണ് റിനോഷുമായി ബന്ധപ്പെട്ടുള്ള വോയ്സ് നോട്ട് പ്രചരിക്കുന്നത്. പക്ഷെ അത് ഒഫീഷ്യലല്ല. എന്നാല്‍ തള്ളികളയാനും പറ്റില്ല. ബിഗ് ബോസ് ടീം ഇത് സംബന്ധിച്ച് യാതൊരു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. അതേസമയം ഭാഗ്യം തുണച്ചില്ലെങ്കില്‍ ചിലപ്പോള്‍ റിനോഷ് തിരികെ ഹൗസിലേക്ക് വരാതിരിക്കാനും സാധ്യതയുണ്ടെന്നാണ്’, ശാലിനി നായര്‍ യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ പങ്കുവച്ചു.
Post Your Comments