CinemaLatest NewsMollywoodWOODs

അന്യ സംസ്ഥാന ഉല്പന്നങ്ങൾ വേണ്ടെന്ന് വെക്കാൻ കേരളത്തിനാകില്ല, നന്ദിനി പാലിന് 7 രൂപ കുറവുണ്ട്: വൈറലായി നടന്റെ കുറിപ്പ്

ഖജനാവിലേക്ക് നികുതി കുറവ് വന്നു എന്ന് വാർത്ത

നന്ദിനി ബ്രാൻഡിനെ കേരളത്തിലോട്ട് സ്വാ​ഗതം ചെയ്ത് നടൻ. കർണാടക യുടെ “നന്ദിനി” പാൽ കേരളത്തെ അപേക്ഷിച്ച് 7 രൂപയോളം കുറവുണ്ടെന്നും നടൻ സന്തോഷ് പണ്ഡിറ്റ് കുറിച്ചു.

കുറിപ്പ് വായിക്കാം

കർണാടകയിലെ പ്രധാന പാൽ ബ്രാൻഡായ “നന്ദിനി” കേരള വിപണിയിൽ എത്തുന്നതോടെ കേരളത്തിലെ “മിൽമാ” പാൽ വൻ പ്രതിസന്ധിയില് ആകുമോ എന്ന് പലർക്കും ആശങ്കയുണ്ട്. കാരണം കർണാടക യുടെ “നന്ദിനി” പാൽ കേരളത്തെ അപേക്ഷിച്ച് 7 രൂപയോളം കുറവുണ്ട്.

പൊതുവിൽ “നന്ദിനി” പാൽ ഉപയോഗിക്കുന്നവർ നല്ല ക്വാളിറ്റി ഉണ്ടു എന്നൊക്കെ പറയുകയും ചെയ്യുന്നു. സത്യം എന്തായാലും “മിൽമാ” പാലിന് “നന്ദിനി” പാൽ ഒരു പാരയാണ്. (ഇനി കുറച്ചു കഴിഞ്ഞാൽ കേരളത്തിൽ “അമൂൽ” കൂടി വന്നാൽ മൊത്തം പ്രശ്നം ആയേക്കാം) നമ്പർ വൺ കേരളത്തിന് അന്യ സംസ്ഥാന ഉല്പന്നങ്ങൾ ഒന്നും ഇവിടെ വേണ്ട എന്ന് തീരുമാനിക്കുക എളുപ്പമല്ല.

കാരണം പച്ചക്കറി, അരി, പഴ വർഗ്ഗങ്ങൾ, അടക്കം 90 ശതമാനവും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിൽ ആണ് നമ്മൾ. ഏഴു രൂപ കുറവുണ്ടല്ലോ നന്ദിനി പാൽ എന്നു കരുതി മലയാളികൾ “നന്ദിനി” വാങ്ങുവാൻ തുടങ്ങിയാൽ, മിൽമ പാലും വില കുറക്കേണ്ട ഗതികേടിൽ എത്തും, ഇത് ചിലർക്ക് വിഷമം ആകും.

എന്തായാലും കേരളത്തിലേക്ക് “നന്ദിനി” ക്കു സ്വാഗതം. കേരളത്തിൽ പെട്രോളും ഡീസലും കർണാടക സംസ്ഥാനത്തേക്കാൾ വില കൂടുതൽ ആണല്ലോ. ഇപ്പൊൾ തന്നെ കേരളത്തിലെ അതിർത്തി ജില്ലക്കാർ കർണാടക, തമിഴ്നാട്, കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽ നിന്നൊക്കെ ഫുൾ ടാങ്ക് അടിക്കുന്നു. ഇത് കാരണം കേരളത്തിന് ഡീസൽ, പെട്രോൾ നികുതി ഖജനാവിലേക്ക് കുറവ് വന്നു എന്ന് വാർത്ത കണ്ട്. വിഷയം സീരിയസ് ആകുന്നു.

shortlink

Related Articles

Post Your Comments


Back to top button