സൂപ്പർ താരം ദളപതി വിജയ്, ലോകേഷ് കനകരാജ് എന്നിവരുടെ കൂട്ടുകെട്ടിലെത്തുന്ന ലിയോ 2023-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്.
അടുത്തിടെ ലിയോയുടെ ഔദ്യോഗിക പോസ്റ്ററുകളിലൊന്ന് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. നടൻ സിഗരറ്റ് വലിക്കുന്ന ചിത്രമടങ്ങിയതായിരുന്നു പോസ്റ്റർ. ഇതോടെ പലരും കടുത്ത വിമർശനങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
പോസ്റ്റർ പുറത്തിറങ്ങി ഏതാനും ദിവസങ്ങൾക്ക് ശേഷം രാജ്യസഭാ എംപി അൻപുമണി രാമദാസ് ഇതിനെതിരെ എതിർപ്പ് ഉന്നയിച്ചിരിക്കുകയാണ്. പുകവലി രംഗങ്ങൾ ചെയ്യില്ലെന്ന് നൽകിയ ഉറപ്പെവിടെ വിജയ് എന്നാണ് എംപി ചോദിച്ചത്. പോസ്റ്ററിനെതിരെ എംപി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.
നടൻ വിജയ് പുകവലി രംഗങ്ങളിൽ അഭിനയിക്കുന്നത് ഒഴിവാക്കണം, ലിയോ സിനിമയുടെ ആദ്യ പോസ്റ്ററിൽ നടൻ വിജയ് പുകവലിക്കുന്നത് സങ്കടകരമാണ്, നടൻ വിജയ് അഭിനയിക്കുന്ന സിനിമകൾ കുട്ടികളും വിദ്യാർത്ഥികളും കാണുന്നു, അതിനാൽ അവരും അത് അനുകരിക്കുവാൻ ശ്രമിക്കുമെന്നും എംപി മുന്നറിയിപ്പ് നൽകി, പൊതുജനങ്ങളെ പുകവലിയിൽ നിന്ന് സംരക്ഷിക്കുക എന്ന സാമൂഹിക ഉത്തരവാദിത്തവും നടനുണ്ടെന്ന് എംപി.
Post Your Comments