CinemaLatest NewsMollywoodWOODs

വിത്തുൽപ്പാദകരായ നമ്മൾ മൂരാച്ചി അച്ഛൻമാർ ചരിത്രത്തിൽ നിഷ്പ്രഭം, അമ്മയില്ലാതെ ലോകത്തിൽ ഒരു ദിനവുമില്ല: ഹരീഷ് പേരടി

അവർ വീണ്ടും വീണ്ടും മക്കളെ ഗർഭത്തിലേറ്റുകയാണ്

ഫാദേഴ്സ് ഡേയ്ക്ക് നടൻ ഹരീഷ് പേരടി പങ്കുവച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അവർ വീണ്ടും വീണ്ടും മക്കളെ ഗർഭത്തിലേറ്റുകയാണ്. ഏത് കാലാവസ്ഥയിലും ഉഴുത് മറിയാൻ തയ്യാറായി നിൽക്കുന്ന വയലുകളില്ലെങ്കിൽ, വിത്തുൽപ്പാദകരായ നമ്മൾ മൂരാച്ചി അച്ഛൻമാർ ചരിത്രത്തിൽ നിഷ്പ്രഭം. എല്ലാ പിത്യദിനങ്ങളും ഷണ്ഡത്വം. ലോകത്തിലെ എല്ലാ അമ്മമാരുടെയും സഹനത്തിനുമുന്നിൽ ഈ പിത്യദിനം സമർപ്പിക്കുന്നുവെന്നാണ് നടൻ കുറിച്ചത്.

കുറിപ്പ് വായിക്കാം

വൈദി നാളെ ബാംഗ്ലൂരിൽ ബിരുദ പഠനത്തിനുവേണ്ടി പോവുകയാണ്. അവൻ ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത കോഴ്സും കോളേജും. എന്നിട്ടും പോകാൻ നേരെമായപ്പോൾ അവന്റെ ശരീരഭാഷയിലെ വ്യത്യാസം കണ്ട് ഞാൻ ചോദിച്ചു എന്തു പറ്റി? വൈദി എന്നെ കെട്ടിപ്പിടിച്ച് ഒറ്റ കാര്യമേ പറഞ്ഞുള്ളു.

ഏട്ടനും നയന ചേച്ചിയും നാളെ അവരുടെ ജോലി സ്ഥലത്തേക്ക് പോവും, ഞാൻ ബാംഗ്ലൂരിലേക്കും, അമ്മ ഈ വീട്ടിൽ ഒറ്റക്കാവും, അതുകൊണ്ട് അച്ഛന്റെ എല്ലാ യാത്രകളിലും അമ്മയെ കൂടെ കൂട്ടണമെന്ന്, ഒറ്റക്കിരുന്ന് കരഞ്ഞു, അവൻ പറഞ്ഞതാണ് സത്യം.

ഇന്ന് ദീദന്റെ(വൈദി) വസ്ത്രങ്ങൾ, പുതപ്പുകൾ, പനി വന്നാൽ കഴിക്കാനുള്ള മരുന്നുകൾ, ചായ ചൂടാറാതിരിക്കാനുള്ള ഫ്ലാസ്ക്ക്, വാട്സാപ്പിൽ എല്ലാത്തിനെയും മറികടക്കാനുള്ള സ്വന്തം കൈപടയിൽ എഴുതിയ നുറുങ്ങ് സന്ദേശങ്ങൾ, എല്ലാം അടുക്കി ഒതുക്കി വെക്കുമ്പോൾ.‌ ബിന്ദു ദീദനെ വീണ്ടും പ്രസവിക്കാൻ ഒരുങ്ങുകയാണ്.

അമ്മമാർ മക്കളെ യാത്രയാക്കുന്നില്ല, അവർ വീണ്ടും വീണ്ടും മക്കളെ ഗർഭത്തിലേറ്റുകയാണ്. ഏത് കാലാവസ്ഥയിലും ഉഴുത് മറിയാൻ തയ്യാറായി നിൽക്കുന്ന വയലുകളില്ലെങ്കിൽ, വിത്തുൽപ്പാദകരായ നമ്മൾ മൂരാച്ചി അച്ഛൻമാർ ചരിത്രത്തിൽ നിഷ്പ്രഭം, എല്ലാ പിത്യദിനങ്ങളും ഷണ്ഡത്വം, ലോകത്തിലെ എല്ലാ അമ്മമാരുടെയും സഹനത്തിനുമുന്നിൽ ഈ പിത്യദിനം സമർപ്പിക്കുന്നു, അമ്മയില്ലാതെ ലോകത്തിൽ ഒരു ദിനവുമില്ല.

shortlink

Related Articles

Post Your Comments


Back to top button