![](/movie/wp-content/uploads/2023/04/amishaa.jpg)
ബോളിവുഡിലെ സൂപ്പർ നായികയായിരുന്നു അമീഷാ പട്ടേൽ. ഒരു കാലത്ത് ബോളിവുഡിൽ ഏറ്റവും കൂടുതൽ തിളങ്ങി നിന്ന താരങ്ങളിൽ ഒരാളും കൂടിയാണ് അമീഷ പട്ടേൽ. എന്നാലിപ്പോൾ കോടികൾ വണ്ടിച്ചെക്ക് നൽകി നിർമ്മാതാവിനെ വഞ്ചിച്ച കേസിൽ നടി അമീഷാ പട്ടേൽ വിവാദത്തിലായിരിക്കുകയാണ്.
വണ്ടി ചെക്ക് കേസിൽ നടി അമീഷാ പട്ടേൽ കോടതിയിൽ കീഴടങ്ങിയിരിക്കുകയാണ്, റാഞ്ചി സിവിൽ കോടതിയിൽ കീഴടങ്ങിയ താരത്തിന് സീനിയർ ഡിവിഷൻ ജഡ്ജ് ഡി. ശുക്ല ജാമ്യം അനുവദിച്ചു.
ജാർഖണ്ഡിൽ നിന്നുള്ള സിനിമാ നിർമ്മാതാവായ അജയ് കുമാറാണ് കേസ് നൽകിയത്. ജൂൺ 21 ന് കോടതിയിൽ ഹാജരാകണമെന്ന നിർദേശത്തോടെയാണ് ജാമ്യം. 2.50 കോടിയാണ് അജയ് നടിക്ക് നൽകിയത്. വർഷങ്ങൾ കഴിഞ്ഞിട്ടും പണം തിരികെ നൽകാതെ നടി കബളിപ്പിക്കുകയായിരുന്നു.
Post Your Comments