
ഹോളിവുഡ് അരങ്ങേറ്റ ചിത്രമായ ഹാർട്ട് ഓഫ് സ്റ്റോണിന്റെ ട്രെയിലർ പുറത്തിറക്കിയ നടി ആലിയ ഭട്ടിന് വൻ വരവേൽപ്പാണ് ലഭിച്ചത്.
താരത്തിന്റെ ആരാധകർ വമ്പൻ പ്രതീക്ഷയിലാണ്. ഗാൽ ഗാഡറ്റ് നായികയാകുന്ന ചിത്രത്തിൽ നെഗറ്റീവ് റോളിലാണ് താരം എത്തുന്നത്.
ബ്രസീലിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ട്രെയിലർ പുറത്തെത്തിയത്. ആർആർആർ കണ്ടുവെന്നും താൻ നേരത്തെ ആലിയയുടെ ആരാധികയാണെന്നുമാണ് ഗാൽ പറഞ്ഞത്.
തങ്ങളുടെ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യ ആലിയയാണെന്നും താരം വ്യക്തമാക്കി.
Post Your Comments