ഫാദേഴ്സ് ഡേയ്ക്ക് എല്ലാവരുടെയും ആശംസകളും തിരക്കും കഴിഞ്ഞ് വരാനിരിക്കുകയായിരുന്നു എന്ന് പ്രശസ്ത നടി സജിത മഠത്തിൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.
അച്ഛൻ ദിനവും പോസ്റ്റുകളും കഴിയുന്നതു വരെ ഈ വഴിക്കൊന്നും വരില്ല എന്നു വിചാരിച്ചിരിക്കയായിരുന്നു. എത്ര ബലമായി തിരിച്ചു പിടിക്കാൻ ശ്രമിച്ചാലും മങ്ങിയവയെ നിറം നൽകാൻ ശ്രമിച്ചാലും നിസ്സഹായനായി മാറി നിന്ന് അച്ഛൻ പറയും യഥാർത്ഥത്തിൽ നിങ്ങളുടെ ഓർമ്മയുടെ ഓരത്തു പോലും ഞാൻ ഉണ്ടാവാനിടയില്ല എന്ന്. ഫേസ് ബുക്കിൽ ദീപ്തമായ അച്ഛൻ ഓർമ്മകൾ എഴുതിയ എല്ലാ സ്ത്രീകളിലും ഒരു പോലെ എനിക്ക് കാണാനാവുന്ന ഒരു കാര്യമുണ്ട്, ആത്മവിശ്വാസം, അതവരുടെ എഴുത്തിനെ ചിന്തയെ എല്ലാം ശക്തമായി സ്വാധീനിക്കുന്നതു കാണാം, ഏറെ സന്തോഷമുള്ള കാഴ്ചയാണതെന്നും താരം കുറിച്ചു.
കുറിപ്പ് വായിക്കാം
അച്ഛൻ ദിനവും പോസ്റ്റുകളും കഴിയുന്നതു വരെ ഈ വഴിക്കൊന്നും വരില്ല എന്നു വിചാരിച്ചിരിക്കയായിരുന്നു. എത്ര ബലമായി തിരിച്ചു പിടിക്കാൻ ശ്രമിച്ചാലും മങ്ങിയവയെ നിറം നൽകാൻ ശ്രമിച്ചാലും നിസ്സഹായനായി മാറി നിന്ന് അച്ഛൻ പറയും യഥാർത്ഥത്തിൽ നിങ്ങളുടെ ഓർമ്മയുടെ ഓരത്തു പോലും ഞാൻ ഉണ്ടാവാനിടയില്ല എന്ന്. ഫേസ് ബുക്കിൽ ദീപ്തമായ അച്ഛൻ ഓർമ്മകൾ എഴുതിയ എല്ലാ സ്ത്രീകളിലും ഒരു പോലെ എനിക്ക് കാണാനാവുന്ന ഒരു കാര്യമുണ്ട്. ആത്മവിശ്വാസം. അതവരുടെ എഴുത്തിനെ ചിന്തയെ എല്ലാം ശക്തമായി സ്വാധീനിക്കുന്നതു കാണാം, ഏറെ സന്തോഷമുള്ള കാഴ്ചയാണത്.
ഇരുപതുകളിൽ വിധവയായവൾ ആത്മഹത്യ ചെയ്ത പങ്കാളിയുടെ പെൺമക്കൾക്ക് നൽകാവുന്നതെല്ലാം നൽകിയിട്ടുണ്ട്. അച്ഛനും അമ്മയുമായി മാറി മാറി റോളുകൾ എടുത്തിട്ടുണ്ട്. പുറത്തേക്ക് കാണുമ്പോൾ ധൈര്യവതിയും സ്വന്തമായി അഭിപ്രായങ്ങളുള്ളവളുമായി എന്നെ വളർത്തിയിട്ടുണ്ട്. സബിയേയും.(അവൾ ജനിക്കുമ്പോൾ അച്ഛൻ ഈ ലോകത്തേ ഇല്ലായിരുന്നു.) അച്ഛനില്ലായ്മ എന്നെ എങ്ങിനെയാണ് ബാധിച്ചതെന്ന് എന്റെ അടുത്തു നിൽക്കുന്നവർക്കറിയാം.
ഈ കോൺഫിഡൻസ് അഭിനയിക്കാൻ ഞാനെത്ര പാടുപെടാറുണ്ടെന്ന് അവർക്കേ അറിയൂ. അസ്വസ്ഥമായ ഇടങ്ങളിൽ നിന്ന് ഒരു തരം ഓടി ഒളിക്കൽ എപ്പോഴും എന്റെ കൂടെയുണ്ട്. അത് മാറില്ല. അഞ്ച് പതിറ്റാണ്ടിനപ്പുറം എനിക്കും അച്ഛനെന്ന് വിളിക്കാൻ ഒരാളുണ്ടായിരുന്നു എന്നത് ഇന്നെഴുതുമ്പോഴും കണ്ണു നിറയും.
Post Your Comments