GeneralLatest NewsMollywoodNEWSWOODs

ജനിക്കുന്നതിന് മുമ്പ് തന്നെ ആത്മാവിന് മാതാപിതാക്കളെ തെരഞ്ഞെടുക്കാനാവും: വിജയ് യേശുദാസ്

യേശുദാസിന്റെ മകനായി ജനിച്ചതില്‍ ഞാൻ യോഗ്യനാണോയെന്ന് അറിയില്ല

യേശുദാസിന്റെ മകൻ എന്ന ലേബലിൽ സംഗീത ലോകത്തേയ്ക്ക് എത്തുകയും മികച്ച ഗാനങ്ങളിലൂടെ ആരാധക പ്രീതി നേടുകയും ചെയ്ത ഗായകൻ വിജയ് യേശുദാസ് അച്ഛനെക്കുറിച്ച് പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. യേശുദാസിന്റെ മകനായി ജനിച്ചതില്‍ താൻ യോഗ്യനാണോ എന്ന് അറിയില്ല എന്നാണ് താരം പറഞ്ഞത്. ‌ജനിക്കുന്നതിന് മുമ്പ് തന്നെ ആത്മാവിന് മാതാപിതാക്കളെ തെരഞ്ഞെടുക്കാനാവും എന്നും വിജയ് പറഞ്ഞു.

read also: മൗത്ത് ലോഷന്‍ ഒഴിക്കുക. ടൂത്ത് പേസ്റ്റ് ദേഹത്ത് തേക്കുക തുടങ്ങിയ വിചിത്ര പരിപാടികള്‍: ബിഗ് ബോസിൽ നിന്നും ഒരാൾ പുറത്ത്!!

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘യേശുദാസിന്റെ മകനായി ജനിച്ചതില്‍ ഞാൻ യോഗ്യനാണോയെന്ന് എനിക്ക് അറിയില്ല. ജനിക്കുന്നതിന് മുമ്പ് തന്നെ ആത്മാവിന് മാതാപിതാക്കളെ തെരഞ്ഞെടുക്കാനാവും എന്ന് ഞാൻ കേട്ടിട്ടുണ്ട്. ഇതിനെ കുറിച്ച്‌ കൂടുതല്‍ പറയാൻ അറിയില്ല. മതപരമായ ഒരു കാര്യമല്ല ഇത്. ചിലപ്പോള്‍ ആത്മാവ് കടന്നു പോയ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാവും അച്ഛനമ്മമാരെ തെരഞ്ഞെടുക്കുക. അവര്‍ക്ക് നന്നാവാൻ ഇങ്ങനത്തെ മാതാപിതാക്കള്‍ മതിയെന്ന് തോന്നിയിട്ടുണ്ടാകും’- വിജയ് യേശുദാസ് പറഞ്ഞു.

shortlink

Post Your Comments


Back to top button