GeneralKollywoodLatest NewsNEWSWOODs

വിവാഹമോചന വാർത്തകൾ, പൊതുവേദിയിൽ മറുപടിയുമായി വിജയ്

സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വരുന്ന 75 ശതമാനം വാര്‍ത്തകളും വ്യാജമാണ്.

ആരാധകർ ഏറെയുള്ള തെന്നിന്ത്യൻ സൂപ്പർ താരമാണ് വിജയ്. ഭാര്യ സംഗീതയുമായി വിവാഹമോചനം, പിതാവ് എസ്‌എ ചന്ദ്രശേഖറിനെ അവഗണിക്കുന്നു തുടങ്ങിയ വാർത്തകൾ നടന്റെ പേരിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അത്തരം പ്രചരണങ്ങൾക്ക് പരോക്ഷമായി മറുപടി നൽകിയിരിക്കുകയാണ് താരം.

ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ച ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് വ്യാജ വാർത്തകളെക്കുറിച്ച് താരം പങ്കുവച്ചത്. ‘സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വരുന്ന 75 ശതമാനം വാര്‍ത്തകളും വ്യാജമാണ്. ഞാൻ എല്ലാവരെക്കുറിച്ചുമല്ല പറയുന്നത്. ചിലര്‍ വ്യാജ വാര്‍ത്തകള്‍ നല്‍കി ആളുകള്‍ക്ക് ആകര്‍ഷകമായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നു എന്ന് കരുതുന്നു,’ വിജയ് പറഞ്ഞു

തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകളാണ് വിജയ് ഇവിടെ സൂചിപ്പിച്ചതെന്നാണ് നടന്റെ ആരാധകർ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button