കൊച്ചി: മികച്ച സിനിമകളുടെ ഭാഗമായിക്കൊണ്ട് തന്നെ തൻ്റെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചിരിക്കുകയാണ് നോബിൾ ജേക്കബ്. ഒരു പ്രൊഡക്ഷൻ മാനേജർ ആയിട്ടായിരുന്നു നോബിളിന്റെ തുടക്കം. പിന്നീടങ്ങോട്ട് തന്റെ സ്വപ്നത്തിലേക്കുള്ള ചവിട്ടുപടികൾ ഓരോന്നായുള്ള കയറ്റമായിരുന്നു ഈ യുവാവിന്റേത്. അത് എത്തിനിൽക്കുന്നതാകട്ടെ ഒരു നടനെന്ന നിലയിലും.
ഇന്ന് സിനിമ മേഖലയിൽ തന്റെതായൊരിടമുണ്ട് നോബിൾ ജേക്കബിന്. പ്രൊഡക്ഷൻ മാനേജർ, പ്രൊഡക്ഷൻ കൺട്രോളർ, ഡിസ്ട്രിബ്യൂട്ടർ, അഭിനേതാവ് എന്നീ മേഖലകളിലെല്ലാം നോബിൾ തന്റെതായ കയ്യൊപ്പ് ചാർത്തി കഴിഞ്ഞു. 2004ൽ പുറത്തിറങ്ങിയ ‘അനന്തഭദ്രം’ എന്ന ചിത്രത്തിൽ പ്രൊഡക്ഷൻ മാനേജർ ആയിക്കൊണ്ടായിരുന്നു നോബിളിന്റെ സിനിമ ലോകത്തേക്കുള്ള കടന്ന് വരവ്.
തുടർന്ന് സ്വതന്ത്രമായി പ്രൊഡക്ഷൻ കൺട്രോളർ എന്ന രീതിയിൽ ചെയ്ത ആദ്യത്തെ സിനിമയാണ് ‘ട്രാഫിക്’. പിന്നീട് ‘പുലിമുരുകൻ’ എന്ന പാൻ ഇന്ത്യൻ ചിത്രം, ‘രാമലീല’, ‘ബ്രദേർസ് ഡേ’, ‘ബിഗ് ബ്രദർ’, ‘മൈലാഞ്ചി മൊഞ്ചുള്ള വീട്’, ‘സാറ്റർഡേ നൈറ്റ്’ എന്നീ ചിത്രങ്ങൾ നോബിളിന്റെ വിജയയാത്രയിലെ നാഴികക്കല്ലുകളായി മാറി. ആൻ്റോ ജോസഫ്, സെവൻ ആർട്ട്സ് മോഹൻ എന്നിവർക്കൊപ്പം ജോലി ചെയ്തിട്ടുള്ള പാടവവും ഈ യാത്രയിലെ മുതൽക്കൂട്ടായി നോബിളിന്റെ കൈകളിലുണ്ട്.
ഇതിനിടയിൽ സ്വന്തമായി ഒരു ഡിസ്ട്രിബ്യൂഷൻ കമ്പനി ആരംഭിച്ചു. അതിൽ ആദ്യമായി ഡിസ്ട്രിബ്യൂട്ടറായി പ്രവർത്തിച്ച സിനിമയാണ് ’21 ഗ്രാംസ്’. ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറും നോബിൾ തന്നെയായിരുന്നു. സിദ്ദിഖ് സംവിധാനം ചെയ്ത ‘ഭാസ്കർ ഒരു റാസ്ക്കൽ’ എന്ന ചിത്രത്തിലൂടെ തമിഴിലും നോബിൾ തന്റെ മുദ്രകൾ പതിപ്പിച്ചു.
ധനുഷിന്റെ ദാമ്പത്യം തകർന്നതിനു പിന്നിൽ തെന്നിന്ത്യൻ താര സുന്ദരി?
’21 ഗ്രാംസ്’, ‘പത്താം വളവ്’, ‘കുറി’, എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ‘മാരിവില്ലിൻ ഗോപുരങ്ങൾ’, ‘ബാന്ദ്ര’ എന്നിവയാണ് നോബിളിന്റെതായി ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ. കൂടാതെ നോബിളിന്റെ പാർട്ണർഷിപ്പിൽ പ്രവർത്തിക്കുന്ന ഓൺലൈൻ സ്ഥാപനമാണ് ഐഎം ടിവി. പ്രീതി തോമസ് ആണ് ഭാര്യ, എൻവിസ് ജേക്കബ്, എഡ്രിയൻ ജേക്കബ് എന്നിവരാണ് മക്കൾ.
പി ശിവപ്രസാദ്.
Leave a Comment