BollywoodGeneralLatest NewsNEWSWOODs

ഹനുമാന്‍ ഒരു ബധിരന്‍: പ്രാർത്ഥനയെ കളിയാക്കി സംവിധായകൻ, പഴയ പോസ്റ്റ് കുത്തിപൊക്കി വിവാദം

ആദ്യ ദിനം കളക്ഷനായി 140 കോടിയാണ് ആദിപുരുഷ് നേടിയത്

സിനിമാ ലോകത്ത് ഏറെ ചർച്ചയാകുകയാണ് ‘ആദിപുരുഷ്’ സിനിമ. ബാഹുബലി സിനിമകളിലൂടെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍താരമായി മാറിയ പ്രഭാസിനി നായകനാക്കി ഓം റൗട്ട് ഒരുക്കിയ ആദിപുരുഷ് ഹിന്ദുത്വത്തെ കളിയാക്കുന്നുവെന്ന വിവാദങ്ങൾ ഉയരുകയാണ്. ഇതിനിടയിൽ സംവിധായകന്റെ പഴയ ഒരു ട്വീറ്റ് അദ്ദേഹത്തിന് തിരിച്ചടിയാകുന്നു.

2015-ല്‍ അദ്ദേഹം പങ്കുവെച്ച ട്വീറ്റ് ആരോ കുത്തിപ്പൊക്കിയതോടെയാണ് വിവാദങ്ങൾ ഉയർന്നത്. ഹനുമാനെയും ഹനുമാന്‍ ജയന്തിയെയും സംവിധായകന്‍ അപമാനിച്ചതായി ആരോപണം.

READ ALSO: പ്രാര്‍ത്ഥനയുടെയും പൂജയുടെയും ഒരു വര്‍ഷം ബാക്കിയുള്ളവ ഉപേക്ഷിക്കണം: നടി സാമന്ത

‘ഹനുമാന്‍ ദൈവം ബധിരനായിരുന്നോ..? എന്റെ ബില്‍ഡിങ്ങിലുള്ള ആളുകളെല്ലാം അങ്ങനെയാണ് കരുതുന്നത്. അവര്‍ വളരെ ഉച്ചത്തില്‍ ഹനുമാന്‍ ജയന്തിയുടെ പാട്ടുകള്‍ വെക്കുകയാണ്. എല്ലാം അപ്രസക്തമായ പാട്ടുകളും.’- എന്നായിരുന്നു സംവിധായകന്റെ ട്വീറ്റ്.

ആദ്യ ദിനം കളക്ഷനായി 140 കോടിയാണ് ആദിപുരുഷ് നേടിയത്. കൃതി സനോണ്‍, സെയ്ഫ് അലിഖാന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button