BollywoodCinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘രാഷ്ട്രീയം ഒന്നും പറയാൻ നിൽക്കണ്ട, കലാകാരനായി ഞങ്ങളോടൊപ്പം നിന്നാൽ മതിയെന്നാണ് അവിടുന്ന് കിട്ടിയ നിർദ്ദേശം’: രാജസേനൻ

കൊച്ചി: കഴിഞ്ഞ ദിവസമാണ് സംവിധായകൻ രാജസേനൻ ബിജെപി വിട്ട് സിപിഎമ്മിൽ ചേരുന്നതായി വ്യക്തമാക്കിയത്. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന അദ്ദേഹം അരുവിക്കര നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായും മത്സരിച്ചിട്ടുണ്ട്. ബിജെപിയിൽ കടുത്ത അവഗണന നേരിടേണ്ടിവന്നതോടെയാണ് രാജിവച്ചതെന്നായിരുന്നു രാജസേനന്റെ പ്രതികരണം. കലാരംഗത്ത് പ്രവർത്തിക്കാൻ സിപിഎമ്മാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഒരു അഭിമുഖത്തിൽ ഇത് സംബന്ധിച്ച് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് രാജസേനൻ.

മാർകിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം പെട്ടെന്ന് കേറി പാർട്ടിയുടെ ഉന്നത സ്ഥാനത്തെത്താനൊന്നും പറ്റില്ലെന്നും അധികം രാഷ്ട്രീയം ഒന്നും പറയാൻ നിൽക്കണ്ട, കലാകാരനായി തങ്ങളോടൊപ്പം നിന്നാൽ മതിയെന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് വന്നപ്പോൾ അവിടുന്ന് കിട്ടിയ നിർദ്ദേശമെന്നും രാജസേനൻ പറയുന്നു.

രാജസേനന്റെ വാക്കുകൾ ഇങ്ങനെ;

8വർഷം മുൻപുള്ള എന്റെ പോസ്റ്റ് കോപ്പിയടിച്ചതിൽ എനിക്കശേഷം പരിഭവമില്ല, ദീപക്കെതിരെ കോപ്പിയടി വിവാദവുമായി ജോയ് മാത്യു
‘കടിച്ച് പിടിച്ച് ആറ് കൊല്ലം നിന്നു. ഒരു കൊല്ലം നിശബ്ദനായിട്ടും നിന്നു. രക്ഷയില്ല, പതുക്കെ അങ്ങ് മാറി. എനിക്ക് സിനിമ ചെയ്‌തേ പറ്റൂ. എന്റെ ജീവിതം സിനിമയിലാണ്. പടലയോടെ കൊണ്ടുപോകുകയാണോയെന്ന് എന്നോട് ചോദിച്ചിട്ടുണ്ട്. ഞാൻ ആരെയും വിളിച്ച് വരുന്നോയെന്നൊന്നും ചോദിച്ചിട്ടില്ല. പക്ഷേ മാറ്റം അറിഞ്ഞപ്പോൾ പാർട്ടിക്കകത്തുള്ള പലരും ഞാനും കൂടി വന്നോട്ടെയെന്ന് ചോദിച്ചു.

അപ്പോൾ ഞാൻ അവരോട് പറഞ്ഞത്, മാർകിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം പെട്ടെന്ന് കേറി പാർട്ടിയുടെ ഉന്നത സ്ഥാനത്തെത്താനൊന്നും പറ്റത്തില്ല. ഒരുപാട് നിയമങ്ങളൊക്കെയുള്ള പ്രസ്ഥാനമാണ്. അവിടെ ആദ്യം ഫിൽട്ടറിങ്ങൊക്കെയുണ്ട്. അത് ഓക്കെയായാൽ മാത്രമേ ആളുകളെ സ്വീകരിക്കുകയുള്ളൂ. ഒരു കലാകാരനെ ചിലപ്പോൾ സ്വീകരിച്ചെന്ന് വരും. അല്ലാതെ പാർട്ടിക്കകത്തൊരു പ്രവേശനമെന്ന് പറയുന്നത് അത്ര എളുപ്പമല്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് വന്നപ്പോൾ അവിടുന്ന് കിട്ടിയ നിർദ്ദേശം തന്നെ, അധികം രാഷ്ട്രീയം ഒന്നും പറയാൻ നിൽക്കണ്ട, കലാകാരനായി ഞങ്ങളോടൊപ്പം നിന്നാൽ മതിയെന്നാണ്.

shortlink

Related Articles

Post Your Comments


Back to top button