ആരാധകർ ഏറെയുള്ള ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്. എന്നാൽ ഇത്തവണ ടെലിവിഷൻ ആരാധകർക്ക് മാത്രമല്ലാതെ ഒടിടി പ്രേക്ഷകർക്ക് വേണ്ടി ബിഗ് ബോസ് എത്തിയിരിക്കുകയാണ്. ഹിന്ദിയിലാണ് ബിഗ് ബോസ് ഒടിടിയുടെ രണ്ടാമത്തെ സീസൺ ആരംഭിച്ചത്.
കഴിഞ്ഞ ദിവസമാണ് 12പേരെ അവതാരകന് സല്മാന് ഖാന് ബിഗ്ബോസ് ഒടിടി വീട്ടിലേക്ക് അയച്ചത്. ടിവി താരം ഫലഖ് നാസ്, സീരിയല്‍ നടിയായ ജിയ ശങ്കര്‍, യൂട്യൂബര്‍ അഭിഷേക് മല്‍ഹാന്‍, ടിവി താരം അഭിഷേക് പുരി, ടിവി അങ്കറും കൊമേഡിയനുമായ സൈറസ് ബറൂച്ച, സോഷ്യല്‍ മീഡിയ ഇന്‍ഫ്യൂവെന്‍സര്‍ മനീഷ റാണി, നടന് നവാസുദ്ദീന്‍ സിദ്ദിഖിയുടെ മുന്‍ ഭാര്യയായ ആലിയ, ടിവി സീരിയല്‍ നടി ബേബിക ധ്രുവ്, നടന് അവിനാഷ് സച്ചിദേവ്, സോഷ്യല്‍ മീഡിയ താരമായ പുനീത് സൂപ്പര്‍ സ്റ്റാര്‍ എന്ന പുനീത് കുമാര്‍, പ്രശസ്ത നടി പൂജഭട്ട് എന്നിവരാണ് ബിഗ്ബോസ് ഒടിടി സീസണ് 2വില്‍ പങ്കെടുക്കുന്നത്. ഷോ ആരംഭിച്ചു മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ മത്സരാർഥികളിൽ ഒരാൾ പുറത്തായിരിക്കുകയാണ്.
read also: വിവാഹമോചന വാർത്തകൾ, പൊതുവേദിയിൽ മറുപടിയുമായി വിജയ്
സോഷ്യല്‍ മീഡിയ താരമായ പുനീത് സൂപ്പര്‍ സ്റ്റാറിനെയാണ് ബിഗ്ബോസ് മോശം പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കിയത്. വീട്ടിലെ മത്സരാര്‍ത്ഥികളുടെ അഭിപ്രായങ്ങളും പരിഗണിച്ചാണ് നടപടി. വീട്ടില്‍ എത്തിയത് മുതല്‍ വീട്ടുകാരെ ശല്യപ്പെടുത്തുന്നതും വിചിത്രവുമായ കാര്യങ്ങളാണ് പുനീത് ചെയ്തുകൊണ്ടിരുന്നത്. മൗത്ത് ലോഷന്‍ ശരീരത്തില്‍ ഒഴിക്കുക. ടൂത്ത് പേസ്റ്റ് ദേഹത്ത് തേക്കുക തുടങ്ങിയ വിചിത്ര പരിപാടികള്‍ നടത്തി വീട്ടിലെത്തിയ മത്സരാര്‍ത്ഥികളെ ശല്യപ്പെടുത്തിയതിന് ബിഗ്ബോസ് ഇയാള്‍ക്ക് താക്കീത് നല്‍കിയിരുന്നു. ഈ ശല്യം കൂടിയപ്പോഴാണ് ഇയാളെ പുറത്താക്കിയത് എന്നാണ് വിവരം.
ഏറ്റവും വേഗത്തില്‍ ഒരു ബിഗ്ബോസ് ഷോയില്‍ നിന്നും പുറത്താകുന്നയാള് എന്ന കുപ്രശസ്തി സ്വന്തമാക്കിയിരിക്കുകയാണ് പുനീത്.
Post Your Comments