18 വര്‍ഷം നീണ്ട വിവാഹ ജീവിതം ധനുഷും ഐശ്വര്യ രജനികാന്തും അവസാനിപ്പിച്ചത് ആരാധകര്‍ക്കിടയിലും സിനിമാ ലോകത്തും ഏറെ ചർച്ചയായിരുന്നു. പരസ്പരം ആലോചിച്ചെടുത്ത തീരുമാനമാണ് വിവാഹമോചനമെന്നു ധനുഷ് പുറത്ത് വിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ, ധനുഷിന്റെ വിവാഹ മോചനത്തെക്കുറിച്ച് മാധ്യമപ്രവര്ത്തകന് ബയില്‍വന്‍ രംഗനാഥന് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ച.
നടി സമാന്തയുമായി ധനുഷ് അടുത്തതോടെയാണ് വിവാഹ ബന്ധത്തില്‍ പ്രശ്നങ്ങള്‍ വന്നതെന്നാണ് ബയില്‍വന്‍ രംഗനാഥന് വെളിപ്പെടുത്തിയത്. ‘തങ്കമകന് എന്ന സിനിമയില്‍ സമാന്തയും ധനുഷും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ സിനിമയ്ക്കിടെയുണ്ടായ അടുപ്പം വളര്‍ന്നു. ഐശ്വര്യക്ക് കുടുംബം മുന്നറിയിപ്പ് നല്കി. ഇതോടെ ധനുഷുമായി ഐശ്വര്യ വേര്‍പിരിഞ്ഞെന്നാണ്’ ബയില്‍വന്‍ രംഗനാഥന്റെ വാദം.
Post Your Comments