മലയാളികളുടെ പ്രിയതാരമാണ് ബാല. താരം അടുത്തിടെ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ആരോഗ്യം വീണ്ടെടുത്തു തുടങ്ങിയ ബാല സോഷ്യല്‍ മീഡിയയില്‍ സജീവമായി കഴിഞ്ഞു. ഇപ്പോഴിതാ പ്രിയ താരം മമ്മൂട്ടിയെ കുറിച്ച് ബാല പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്.
read also: മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേതാവ്: പൂജപ്പുര രവി വിടവാങ്ങി
‘ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന ഒരു സൂപ്പര്‍ സ്റ്റാര്‍ കേരളത്തില്‍ ഉണ്ടെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അദ്ദേഹം എന്നെ ഒന്ന് വിളിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ വളരെ ആഗ്രഹിച്ചിരുന്നു. അദ്ദേഹം ഇല്ലെങ്കില്‍ മലയാള സിനിമയിലോ, ഈ വീഡിയോയിലോ ബാല എന്ന വ്യക്തി ഇല്ല. അതേ.. എല്ലാവര്‍ക്കും അറിയുന്നത് പോലെ മമ്മൂക്കയാണ് അത്. അദ്ദേഹം വിളിച്ചു. ഞങ്ങള്‍ തമ്മില്‍ ഉള്ളത് വളരെ രസകരമായ ഒരു സംഭാഷണം ആയിരുന്നു. അദ്ദേഹം അനുമതി തന്നാല്‍ ആ സംഭാഷണം എല്ലാവരെയും കേള്‍പ്പിക്കണം എന്ന് എനിക്കുണ്ട്. ഞാന്‍ വളരെയധികം സന്തോഷവാനാണ്. അദ്ദേഹം വിളിച്ചിട്ട് എന്റെ തിരിച്ചുവരവിനെ കുറിച്ച് ഒരുപാട് സംസാരിച്ചു. കൂടാതെ തിരിച്ചുവരവിനായി അദ്ദേഹം നല്ല ബൂസ്റ്റ് അപ്പ് നല്‍കുകയും ചെയ്തു’- ബാല പറഞ്ഞു.
Post Your Comments