മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേതാക്കളില്‍ ഒരാളായ പൂജപ്പുര രവി വിടവാങ്ങി. എം രവീന്ദ്രന് നായര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. നാടകവേദികളില്‍ രവി എന്ന പേരില്‍ ഒരുപാട് പേര് ഉണ്ടായിരുന്നതിനാല്‍ സ്ഥലപ്പേര് പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു.
read also: ധനുഷിന്റെ ദാമ്പത്യം തകർന്നതിനു പിന്നിൽ തെന്നിന്ത്യൻ താര സുന്ദരി?
മറയൂരിൽ മകളുടെ വീട്ടിൽ വച്ചാണ് മരണം. 86 വയസ് ആയിരുന്നു. ചെങ്കള്ളൂർ പൂജപ്പുര സ്വദേശിയാണ് ഇദ്ദേഹം. മകൻ വിദേശത്തേയ്ക്ക് പോയതിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിലാണ് പൂജപ്പുര രവി മറയൂരിലേയ്ക്ക് താമസം മാറ്റിയത്. 2016 ല്‍ പുറത്തിറങ്ങിയ ഗപ്പിയാണ് രവി അഭിനയിച്ച അവസാന ചിത്രം.
Post Your Comments