
ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്യുന്ന ബിഗ്ബോസ് 2 ഇന്നു മുതൽ ആരംഭിക്കുന്നു, സൽമാൻ ഖാൻ അവതാരകനാകുന്ന റിയാലിറ്റി ഷോയ്‌ക്കായി കാത്തിരിക്കുകയാണ് ആരാധകർ.
ഇതിനകം മത്സരാർത്ഥികളുടെ പേരുകൾ വെളിപ്പെടുത്തിയിട്ടുണ്ട്, എന്നാൽ ഇന്ന് വൈൽഡ് കാർഡ് എൻട്രിയുമായി സാക്ഷാൽ മിയ ഖലീഫ ബിഗ് ബോസിലേക്ക് എത്തുമെന്നാണ് വാർത്തകൾ.
എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. മിയയെയും രാജ് കുന്ദ്രയെയും ഷോയ്ക്കായി സമീപിച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്തെത്തിയിരുന്നു.
മിയ ഖലീഫ എത്തുമെന്ന വിവരം ആരാധകർക്കിടയിൽ വലിയ കോളിളക്കമാണ് സൃഷ്ട്ടിച്ചിരിക്കുന്നത്. ബിഗ് ബോസ് മത്സരാർത്ഥിയായി സണ്ണി ലിയോണും പങ്കെടുത്തിരുന്നു. ബിഗ് ബോസ് OTT 2 ന്റെ പ്രചരണത്തിനായി നേരത്തെ, സൽമാൻ ഖാനും വ്യത്യസ്തമായി പ്രചരണം നടത്തിയിരുന്നു. ഹിന്ദി ബിഗ്ബോസിന്റെ ഒടിടി പതിപ്പിൽ ആദ്യമായാണ് സൽമാൻ ഖാൻ അവതാരകനായി എത്തുന്നത്.
Post Your Comments