ആലപ്പുഴ: ചലച്ചിത്ര പ്രവർത്തകരായ ഭീമൻ രഘു, രാജസേനൻ, രാമസിംഹൻ അബൂബക്കർ എന്നിവർ ബിജെപിയിൽ നിന്നും രാജി വെച്ച സംഭവത്തിൽ പ്രതികരിച്ച് സംവിധായകനും അധ്യാപകനുമായ ജോൺ ഡിറ്റോ രംഗത്ത്. ബിജെപിയിൽ നിൽക്കാൻ ആത്മബലം വേണമെന്നും ബിജെപി വിട്ട് സുരക്ഷിതത്വം തേടി പോകുന്ന ഭീരുക്കൾ സിപിഎമ്മിൽ ചെന്ന് സ്ഥാനം നേടാനും ജോൺ ഡിറ്റോ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
രാജസേനൻ സാറേ, ഭീമൻ രഘോ, ഡ്രാമസിംഹൻ അലി അക്ബർ,
സംഘപരിവാറിന്റെ രാഷ്ട്രീയ പാർട്ടിയായ BJP വിട്ട് സുരക്ഷിതത്തം തേടി പോകുന്ന ഭീരുക്കളേ നല്ല നമസ്കാരം. ആത്മബലം വേണമെടോ… BJP യിൽ നിൽക്കാൻ ? എന്തോ വലിയത് കിട്ടും എന്നു കരുതി വന്നപ്പോഴാണ് BJP പ്രവർത്തനം തീക്കളിയാണെന്നു മനസ്സിലായത്. മോഡിയെ പിന്തുണയ്ക്കുക എന്നാൽ നിങ്ങൾ ഇരയാവുക എന്നതാണ്.
ആ തണലിൽ ഞാൻ എപ്പോഴും സുരക്ഷിതൻ: അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രിയതാരം ഉണ്ണി മുകുന്ദൻ
ജിഹാദികളുടെയും, കോൺഗ്രസ്കാരുടെയും, കമ്യൂണിസ്റ്റുകളുടെയും
പള്ളിക്കാരുടേയും പട്ടക്കാരുടേയും ഒക്കെ ഒക്കെ ശത്രുവാകുക എന്നാണ്. അതിനുള്ള ആത്മബലവും നട്ടെല്ലുമില്ലെങ്കിൽ തീരുമാനമെടുക്കരുതായിരുന്നു..
ഇതിൽ രാമസിംഹം ചതിയാണ് ചെയ്തത്. ന്യൂനപക്ഷങ്ങളെ BJP യിൽ നിന്ന് വെറുപ്പിച്ച് വെറുപ്പിച്ച് അകറ്റി നിർത്തിയിട്ട് ഹിന്ദുക്കളുടെ പണം വാങ്ങി പടം പിടിച്ച് , ഇപ്പോൾ ഹിന്ദുസമൂഹത്തെ പുറംകാൽ കൊണ്ട് തട്ടിക്കളയുന്നു. ഞാൻ തുടക്കം മുതൽ പറയുന്നതാണ്. ഇദ്ദേഹത്തിന് ഉദ്ദേശശുദ്ധി ഇല്ല എന്ന്.
സംഘപരിവാറിന്റെ പ്രവർത്തകർ അഹോരാത്രം വർഷങ്ങളായി പ്രവർത്തിച്ച് നേടിയതൊക്കെയും ഒറ്റയടിക്ക് ദേശീയ തലത്തിൽ വിഴുങ്ങാൻ നോക്കിയ അവസരവാദികളേ നിങ്ങൾ വിട്ടു പോവുക. ( മേജർ രവിയും ഈ ലക്ഷണം കാണിക്കുന്നുണ്ട്.) എന്നിട്ട് CPM ൽ ചെന്ന് സ്ഥാനം നേടുക..
Post Your Comments