BollywoodCinemaGeneralIndian CinemaKollywoodLatest NewsMollywoodMovie GossipsNEWSWOODs

ഹിന്ദുവികാരം വ്രണപ്പെടുത്തി: ആദിപുരുഷിനെതിരെ ഹർജി

ഡൽഹി: പ്രഭാസ് നായകനായെത്തിയ ‘ആദിപുരുഷ്’ എന്ന ചിത്രത്തിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി. ഹിന്ദു സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ഹർജി. ഹിന്ദുസേനയുടെ ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്തയാണ് ഹർജി നൽകിയത്. ഹിന്ദു ഇതിഹാസമായ രാമായണത്തേയും ശ്രീരാമനേയും സിനിമ പരിഹസിച്ചതായി ഹർജിയിൽ പറയുന്നു.

രാമായണത്തെയും ശ്രീരാമനെയും നമ്മുടെ സംസ്‌കാരത്തെയും പരിഹസിക്കുന്ന ചിത്രം ഹിന്ദു സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തി. ഹിന്ദു ദൈവങ്ങളായ രാമൻ, രാവണൻ, സീത, ഹനുമാൻ എന്നിവരുമായി ബന്ധപ്പെട്ട ആക്ഷേപകരമായ രംഗങ്ങൾ നീക്കം ചെയ്യാനോ തിരുത്താനോ നിർദ്ദേശം നൽകണമെന്നാണ് പൊതുതാൽപര്യ ഹർജിയിലെ ആവശ്യം.

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് : ജൂറി ചെയർമാനായി ​ഗൗതം ഘോഷ്

‘ചിത്രത്തിൽ ദൈവങ്ങളെ ചിത്രീകരിച്ചിരിക്കുന്നത് അനുചിതമായിട്ടാണ്. മഹർഷി വാൽമീകി രചിച്ച രാമായണത്തിലും വിശുദ്ധ തുളസീദാസ് രചിച്ച രാമചരിതമാനസിലും വിവരിച്ചിരിക്കുന്നത്തിൽ നിന്ന് വ്യത്യസ്തമായുള്ള കഥാപാത്രങ്ങളുടെ ചിത്രീകരണം ഹിന്ദു മത കഥാപാത്രങ്ങളുടെ വിവരണത്തിന് വിരുദ്ധമാണ്,’ എന്നും ഹർജിയിൽ പറയുന്നു.

ആദിപുരുഷിലെ രാവണന്റെ താടിയുള്ള രൂപത്തിനെതിരേയും ഹർജിയിൽ എതിർപ്പുണ്ട്.
‘ഹിന്ദു ബ്രാഹ്‌മണനായ രാവണനെ തെറ്റായ രീതിയിൽ ക്രൂരമായ മുഖം കാണിക്കുന്നത് ഹിന്ദു നാഗരികതയ്ക്ക് തികച്ചും അപമാനമാണ്. സിനിമയിലെ രാവണനുമായി ബന്ധപ്പെട്ട രംഗങ്ങൾ വസ്തുതകളെ വളച്ചൊടിക്കുന്നതാണ്,’ എന്നും ഹർജിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button