BollywoodGeneralLatest NewsNEWSWOODs

പിസ വസ്ത്രമാക്കി: നടിയ്ക്ക് നേരെ പ്രതിഷേധം

രണ്ട് പിസ സ്ലൈസുകള്‍ കൊണ്ടുള്ള ബിക്കിനി ടോപ്പാണ് ഉര്‍ഫി ധരിച്ചത്

വസ്ത്രത്തിന്റെ പേരിൽ പലപ്പോഴും വിവാദങ്ങളിൽ നിറയുന്ന താരമാണ് ഉർഫി. ബബിള്‍ഗം, കയര്‍, പ്ലാസ്റ്റിക് കവര്‍ മുതല്‍ മുടിയും പുല്ലും പൂക്കളും പേപ്പറും വരെ വസ്ത്രമയക്കുന്ന ഉർഫിയുടെ പുതിയ ചിത്രങ്ങൾക്ക് നേരെ വിമർശനം.

read also: 83 ആം വയസ്സിൽ ഹോളിവുഡ് സൂപ്പർ താരം അൽ പാച്ചിനോ വീണ്ടും അച്ഛനായി

പിസ്സ സ്ലൈസ് കൊണ്ടുള്ള ഒരു വസ്ത്രമണിഞ്ഞാണ് താരം കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. രണ്ട് പിസ സ്ലൈസുകള്‍ കൊണ്ടുള്ള ബിക്കിനി ടോപ്പാണ് ഉര്‍ഫി ധരിച്ചത്. എന്നാല്‍ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ആരാധകര്‍.

ഭക്ഷണവസ്തു വസ്ത്രമായി ധരിച്ച ഉര്‍ഫിയെ വിമര്‍ശിച്ച്‌ നിരവധി കമന്റുകളാണ് ലഭിച്ചത്. വേറെ ഒന്നും കിട്ടാത്തതു കൊണ്ടാണോ ഇത് ധരിച്ചതെന്നും ഭക്ഷണത്തെയെങ്കിലും വെറുതെ വിടണമെന്നുമായിരുന്നു കൂടുതൽ പേരും അഭിപ്രായപ്പെട്ടത്. എന്നാല്‍, ഇത് യഥാര്‍ഥ പിസ അല്ലെന്നും അതിന്റെ മോഡല്‍ ആണെന്നും ചിലര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button