ആ തണലിൽ ഞാൻ എപ്പോഴും സുരക്ഷിതൻ, അമ്മയ്ക്ക് ജൻമദിന ആശംസകളുമായി നടൻ ഉണ്ണി മുകുന്ദൻ. അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് താരമെത്തിയത്.
അദ്ധ്യാപികയായിരുന്നു ഉണ്ണി മുകുന്ദന്റെ അമ്മ, എന്നാൽ മക്കളെ നോക്കാനായി ജോലി രാജിവെച്ചയാളാണ് അമ്മയെന്നും തന്റെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയ ആളാണെന്നും പലപ്പോഴും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു.
സ്വപ്രയത്നത്തിലൂടെ ഗുജറാത്തിയും ഹിന്ദിയും അടക്കം അമ്മ പഠിച്ചെടുത്തുവെന്ന് താരം പണ്ട് പറഞ്ഞിരുന്നു. അമ്മക്കറിയാം, അമ്മയോടൊപ്പം, ആ തണലിൽ ഞാനെന്നും സുരക്ഷിതനായിരിക്കും, പിറന്നാൾ ആശംസകൾ അമ്മ എന്നാണ് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
Leave a Comment