CinemaLatest NewsMollywoodWOODs

മടക്കം അനിവാര്യമാണെങ്കിലും വല്ലാത്തൊരു നൊമ്പരമായി ഇത് മാറുന്നു: മലൈക്കോട്ടൈ വാലിബൻ വിശേഷങ്ങൾ പങ്കുവക്കുന്ന കുറിപ്പ്

ഈ സിനിമ പിറവി കൊണ്ടതു തന്നെ ഇത്തരം ഒരു സൗഹൃദ കൂട്ടായ്മയിൽ നിന്നുമാണ്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ എന്ന മോഹൻ ലാൽ ചിത്രമാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. മലൈക്കോട്ടൈ വാലിബന്റെ അണിയറ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് നിർമ്മാതാവ് ഷിബു ബേബി ജോൺ.

കുറിപ്പ് വായിക്കാം

മലൈക്കോട്ടൈ വാലിബൻ സിനിമയുടെ ചിത്രീകരണം ഇന്നലെ ചെന്നൈയിൽ അവസാനിച്ചു. ഒരു സിനിമ ആസ്വാദകൻ എന്ന നിലയിൽ നിന്നും നിർമ്മാതാവിലേക്കുള്ള വേഷപകർച്ച എന്നെ സംബന്ധിച്ച് ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. എന്നാൽ ഒരോ തവണ ഷൂട്ടിംങ്ങ് ലൊക്കേഷനിൽ എത്തി തിരികെ പോകുമ്പോഴും അവിടെ പരിചയപ്പെടുന്ന ഓരോ മുഖങ്ങളും മറക്കാൻ കഴിയാത്തസൗഹൃദങ്ങളായും ആത്മബന്ധങ്ങളായും വളർന്നുകൊണ്ടിരുന്നു.

എന്റെ ജീവിതത്തിൽ എനിക്ക് കൈമുതലായുള്ളത് എന്നും ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്നു എന്നത് തന്നെയാണ്. അതിലേക്ക് പുതുതായി ഒരോ ഇഴകൾ തുന്നിച്ചേർത്തു കൊണ്ടു തന്നെയായിരുന്നു എന്റെ ഈ യാത്രകളും. ഈ സിനിമ പിറവി കൊണ്ടതു തന്നെ ഇത്തരം ഒരു സൗഹൃദ കൂട്ടായ്മയിൽ നിന്നുമാണ്.

ഇന്നലെ സിനിമയുടെ ചിത്രീകരണത്തിന് തിരശ്ശീല വീഴുമ്പോൾ കലാലയ ജീവിതത്തിനൊടുവിൽ പരീക്ഷയുടെ അവസാന ദിവസം എല്ലാവരും ഒത്തൊരുമിച്ച് സന്തോഷവും, വേർപിരിയലിന്റെ സങ്കടവും പങ്കിടുന്ന അനുഭവമായിരുന്നു എനിക്ക്. കുറച്ച് ദിവസങ്ങൾ കൊണ്ട് എല്ലാവരും ഒരു കുടുംബമായി മാറി. തിരികെ മടക്കം അനിവാര്യമാണെങ്കിലും മനസ്സിൽ വല്ലാത്തൊരു നൊമ്പരമായി ഇത് മാറുന്നു.

രാജസ്ഥാനിലെ കൊടും തണുപ്പിൽ തുടങ്ങി ചെന്നൈയിലെ കൊടും ചൂടിൽ അവസാനിച്ച ഈ യഞ്ജത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഒപ്പം പ്രിയ സഹോദരൻ ” മോഹൻലാലിനെയും” ചുരുങ്ങിയ കാലം കൊണ്ട് അനുജനായി മാറിയ ” ലിജോ”യടക്കമുള്ള എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നാണ് കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button