ഹിറ്റ് ചിത്രമായ ബ്രോ ഡാഡിയുടെ തെലുങ്ക് റീമേക്കിൽ മോഹൻലാലിന്റെ വേഷം മെഗാസ്റ്റാർ ചിരഞ്ജീവി അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ.
മോഹൻലാലും പൃഥ്വിരാജ് സുകുമാരനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച “ബ്രോ ഡാഡി”മലയാളത്തിൽ സൂപ്പർ ഹിറ്റായിരുന്നു. “സൊഗ്ഗേടെ ചിന്നി നയന”, “ബംഗാർരാജു” തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ നൽകിയ കല്യാൺ കൃഷ്ണയാണ് തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത്.
അടുത്ത കാലത്ത് സിനിമകളിൽ വീണ്ടും സജീവമായ തൃഷയായിരിക്കും ചിരഞ്ജീവിക്ക് നായികയായെത്തുക എന്നാണ് റിപ്പോർട്ടുകൾ. ഇടക്കാലത്ത് സിനിമകളിൽ സജീവമല്ലാതിരുന്ന തൃഷയുടെ തിരിച്ചു വരവിന് ശേഷമുള്ള തെലുങ്ക് ചിത്രം കൂടിയായിരിക്കുമിത്.
ഇപ്പോൾ മെഹർ രമേഷ് സംവിധാനം ചെയ്യുന്ന “ഭോലാ ശങ്കർ” എന്ന ചിത്രത്തിന്റെ തിരക്കിലാണ് ചിരഞ്ജീവി, 2023 ഓഗസ്റ്റ് 11 നാണ് ചിത്രം റിലീസാകുക. തെലുങ്ക് പതിപ്പിൽ കല്യാണി പ്രിയദർശന്റെ റോളിൽ സൂപ്പർ താരം ശ്രീലീലയെത്തും. പൃഥിരാജിന്റെ വേഷത്തിൽ സിദ്ധു ജൊനലഗഡയാണെത്തുക..
Leave a Comment