BollywoodCinemaLatest NewsWOODs

വിവാഹിതയാകാനും കുടുംബമായി ജീവിക്കാനും ആ​ഗ്രഹം തോന്നുന്നു, എല്ലാത്തിനും അതിന്റേതായ സമയമുണ്ട്: നടി കങ്കണ

ഓരോ കാര്യങ്ങളും കൃത്യമായ സമയത്ത് സംഭവിക്കുമെന്നും നടി

വിവാഹത്തെക്കുറിച്ചും കുടുംബജീവിതത്തെക്കുറിച്ചും തുറന്നു പറഞ്ഞ് സൂപ്പർ താരം കങ്കണ റണാവത്. വിവാഹിതയാകാനും കുടുബമായി ജീവിക്കാനും ആ​ഗ്രഹം തോന്നുന്നുണ്ട് എന്നാണ് കങ്കണ റണാവത് പറഞ്ഞത്.

എന്നാൽ വിവാഹം പോലൊരു കാര്യം അത് ശരിയായ സമയത്ത് സംഭവിക്കുമെന്നും കങ്കണ വ്യക്തമാക്കി, എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ഓരോ കാര്യങ്ങളും കൃത്യമായ സമയത്ത് സംഭവിക്കുമെന്നും നടി കങ്കണ റണാവത് പറഞ്ഞു.

36 വയസ്സിനുള്ളിൽ നിരവധി അവാർഡുകളടക്കം കരസ്ഥമാക്കിയ താരമാണ് കങ്കണ റണാവത്. ഏത് കാര്യത്തിലും തന്റേതായ അഭിപ്രായം തുറന്ന് പറയാനും താരം മടിക്കാറില്ല.

നിലവിൽ, കങ്കണ റണാവത് തന്റെ വരാനിരിക്കുന്ന ടിക്കു വെഡ്‌സ് ഷേരു പ്രൊമോഷന്റെ തിരക്കിലാണ്, കങ്കണ റണാവത് ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണിത്. സായ് കബീർ ശ്രീവാസ്തവ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദിഖിയും അവ്നീത് കൗറും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.അതുപോലെ കങ്കണയുടെ പുത്തൻ ചിത്രമായ എമർജൻസിയും അണിയറയിലൊരുങ്ങുകയാണ്.

shortlink

Related Articles

Post Your Comments


Back to top button