GeneralLatest NewsMollywoodNEWSWOODs

വീട് പൂട്ടി അകത്തെ ബെഡ് റൂമില്‍ ഇരിക്കും, വീട്ടിലേക്ക് കയറാൻ അനുവദിക്കില്ല: നടി കനകയുടെ ജീവിതത്തെക്കുറിച്ച് സംവിധായകൻ

ആരും വേണ്ട എന്ന ചിന്തയിലാണ്, ഭക്ഷണത്തിനൊക്കെ എന്താണ് ചെയ്യുന്നതെന്ന് അറിയില്ല

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് കനക. ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നായികയുടെ ഇപ്പോഴത്തെ ജീവിതം അത്ര സുഖകരമല്ല.  അമ്മ ദേവകിയുടെ മരണത്തോടെ ആകെ ഒറ്റപ്പെട്ടു പോയ കനക പുറം ലോകവുമായി ബന്ധമില്ലാതെ ഒരു വീടിനുള്ളിൽ തന്നെ കഴിയുകയാണ് ഇപ്പോൾ. അയൽക്കാരുമായി പോലും താരം സംസാരിക്കാറില്ല.

കനകയുടെ ആദ്യ സിനിമയായ ‘കരകാട്ടക്കാരൻ’ സംവിധാനം ചെയ്ത ഗംഗൈ അമരൻ നടിയെകുറിച്ച് പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. കനകയെ വീട്ടില്‍ നിന്നും പുറത്ത് കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.

read also: ബിജെപി വിട്ട് സിപിഎമ്മിലേക്ക് പോകുന്നതിനെക്കാള്‍ നല്ലത് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുന്നതാണ്: എ.എന്‍ രാധാകൃഷ്ണന്‍

‘രണ്ട് മൂന്ന് തവണ ഫോണ്‍ ചെയ്തു. എന്നാല്‍ കനക എടുത്തില്ല. ആരും വേണ്ട, ഒറ്റയ്ക്കിരിക്കണമെന്ന ചിന്തയായി അവള്‍ക്ക്. എനിക്കവളെ കാണണമെന്ന് ആഗ്രഹമുണ്ട്. വീട്ടിലേക്ക് കയറാൻ പറ്റില്ല. വീടിന്റെ ഗേറ്റ് പൂട്ടിയിട്ടിരിക്കുകയാണ്. വീട് പൂട്ടി അകത്തെ ബെഡ് റൂമില്‍ ഇരിക്കും. ആര് വിളിച്ചാലും വരില്ല. പാല്‍ക്കാരൻ പാല് വെച്ച്‌ പോവും. അതെടുത്ത് അകത്തേക്ക് പോവും. ഭക്ഷണത്തിനൊക്കെ എന്താണ് ചെയ്യുന്നതെന്ന് അറിയില്ല. അവളോട് കുറച്ച്‌ നേരം സംസാരിച്ച്‌, തമാശയൊക്കെ പറഞ്ഞ് ഒരുമിച്ച്‌ ഭക്ഷണം കഴിക്കണമെന്നുണ്ട് ‘- ഗംഗൈ അമരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button