കുട്ടികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗൗരവമായ ചില സന്ദേശങ്ങൾ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ആദിയും അമ്മുവും’. അഖിൽ ഫിലിംസിൻ്റെ ബാനറിൽ വിൽസൺ തോമസ്, സജി മംഗലത്ത് എന്നിവർ സംവിധാനം ചെയ്യുന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ജൂൺ ഇരുപത്തിമൂന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തും.
കുട്ടികളെ കേന്ദ്രീകരിച്ചാണ് ഈ സിനിമയെ അവതരിപ്പിക്കുന്നതെങ്കിലും എല്ലാ വിഭാഗം പ്രേഷകർക്കും ആസ്വദിക്കാൻ പോരും വിധത്തിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.
സംഗീതവും, നർമ്മവും, ഹൃദയസ്പർശിയായ രംഗങ്ങളും ആക്ഷനുമെല്ലാം കോർത്തിണക്കിയുള്ള ഒരു ക്ലീൻ എൻ്റർടൈന്നാണ് ഈ ചിത്രം. കുട്ടികളെ കേന്ദ്രീകരിച്ച് സമൂഹത്തിൻ്റെ മുന്നിൽ വലിയ ചോദ്യചിഹ്നങ്ങളായി മാറിയിരിക്കുന്ന ചില സാമൂഹ്യ വിഷയങ്ങളാണ് ഈ ചിത്രത്തിലുടെ അവതരിപ്പിക്കുന്നത്.
‘ഈ രണ്ടു കാര്യങ്ങൾ പാടില്ല’: കാമുകന് മുന്നിൽ കണ്ടീഷൻ വെച്ച് പ്രിയ ഭവാനി ശങ്കർ
കുട്ടികളുടെ മനസിലേക്ക് നാംപകർന്നു കൊടുക്കുന്ന നിറം പിടിപ്പിച്ച കഥകൾ അവരുടെ വ്യക്തിത്വവികാസത്തേയും സ്വഭാവരൂപീകരണത്തേയും ഏറെ സ്വാധീനിക്കാറുണ്ട്.
ആദി എന്ന പത്തു വയസുകാരനും സംഭവിച്ചത് അതായിരുന്നു. മൊബൈൽ ഫോണിലെ ഫിക്ഷൻ കഥാപാത്രങ്ങളെ ഏറെ സ്നേഹിച്ച ആദിയുടെ ഉള്ളിലേക്ക് ചാത്തന്റെയും യക്ഷിയുടേയും കഥകൾ പറഞ്ഞു കൊടുത്തത് വീട്ടുജോലിക്കാരനായ കൃഷ്ണനാണ്.
ഇത് അവന് അതീന്ദ്രിയ ശക്തികൾക്ക് പിന്നാലെ പോകാൻ പ്രേരകമായി. പതിയിരിക്കുന്ന അപകടങ്ങൾ അറിയാതെ അവൻ ആ ലോകത്തിൻ്റെ പിന്നാലെ പാഞ്ഞു. ഇത്തരം അമാനുഷിക കഥാപാത്രങ്ങളെക്കണ്ട് അത്തരം കഥാപാത്രങ്ങളോട് ആരാധന തോന്നി അവരെ തേടിപ്പോകുന്ന കുട്ടികളും അവർ ചെന്നുപെടുന്ന പ്രശ്നങ്ങളുമാണ് ഈ ചിത്രം പറയുന്നത്.
ബ്രോ ഡാഡി തെലുങ്കിലേക്ക്: ഡാഡിയായെത്തുക സൂപ്പർ താരം ചിരഞ്ജീവി
ആദി, അവ്നി, എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദേവ നന്ദ, ജാഫർ ഇടുക്കി, മധുപാൽ, ശിവജി ഗുരുവായൂർ, ജോണി, ബാലാജി ശർമ്മ, സജി സുരേന്ദ്രൻ, എസ്പി മഹേഷ്, അജിത് കുമാർ അഞ്ജലി നായർ, ഷൈനി കെ അമ്പാടി, ബിനു തോമസ്, ഗീതാഞ്ജലി, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കഥ, തിരക്കഥ, ഗാനങ്ങൾ – വിൽസൻ തോമസ്, സംഗീതം ആന്റോ ഫ്രാൻസിസ്,
ഛായാഗ്രഹണം – അരുൺ ഗോപിനാഥ്, എഡിറ്റിംഗ് – മുകേഷ് ജി മുരളി, കലാസംവിധാനം – ജീമോൻ മൂലമറ്റം, മേക്കപ്പ് – ഇർഫാൻ, വസ്ത്രാലങ്കാരം – തമ്പി ആര്യനാട്, പശ്ചാത്തല സംഗീതം – വിശ്വജിത്ത്,
പ്രൊഡക്ഷൻ കൺട്രോളർ – നിജിൽ ദിവാകർ,
വാഴൂർ ജോസ്.
Post Your Comments