CinemaLatest NewsMollywoodWOODs

സുന്ദരിക്കുട്ടി, നിങ്ങളേപോലെ തന്നെ മകളും: വൈറലായി ബേസിലിന്റെ മകളുടെ ചിത്രങ്ങൾ

മാമോദീസ ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങളും ബേസിൽ ആരാധകർക്കായി പങ്കുവച്ചിരുന്നു

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നടനും സംവിധായകനുമായ ബേസിലിനും ഭാര്യ എലിസബത്തിനും പെൺകുട്ടി പിറന്നത്. ഹോപ് എലിസബത്ത് ബേസിൽ എന്നാണ് മകൾക്ക് താരം പേരിട്ടത്.

അടുത്തിടെ മകളുടെ മാമോദീസ ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങളും ബേസിൽ ആരാധകർക്കായി പങ്കുവച്ചിരുന്നു. പ്രിയപ്പെട്ടവർക്കൊപ്പം നിന്ന് ആഘോഷങ്ങളിൽ പങ്കുചേരുന്ന ബേസിലിനെയും ഭാര്യയെയും വീഡിയോകളിൽ നിന്ന് കാണാം.

ഇത്തവണ കുടുംബവുമായി ​ഗോവക്ക് പോയിരിക്കുകയാണ് ബേസിൽ. എന്റെ പെണ്ണുങ്ങൾ എന്ന അടിക്കുറിപ്പ് നൽകിയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഭാര്യ എലിസബത്താണ് മകൾക്ക് ഹോപ് എന്ന് പേരിട്ടതെന്ന് ബേസിൽ പറഞ്ഞിരുന്നു. ഒരിക്കൽ കണ്ടുകൊണ്ടിരുന്ന ഒരു വെബ് സീരിസിൽ നിന്നാണ് പ്രതീക്ഷ എന്നർഥം വരുന്ന ഹോപ് എന്ന വാക്ക് എലിസബത്ത് കണ്ടെത്തിയത്. മകൾ നിങ്ങളെ പോലെ തന്നെയുണ്ടെല്ലോ എന്നാണ് ആരാധകർ കമന്റുകൾ നൽകുന്നത്.

shortlink

Related Articles

Post Your Comments


Back to top button