എൺപത്തി മൂന്നാം വയസ്സിൽ വീണ്ടും അച്ഛനായി ഹോളിവുഡ് സൂപ്പർ താരം അൽ പാച്ചിനോ. പാച്ചിനോയ്ക്കും 29 വയസുള്ള കാമുകിക്കും ആൺകുഞ്ഞാണ് പിറന്നത്.
കാമുകി നൂറും അൽ പാച്ചിനോയും കുഞ്ഞിന് റോമൻ പാച്ചിനോ എന്നാണ് പേരിട്ടിരിക്കുന്നത്. ഹൗസ് ഓഫ് ഗുച്ചി എന്ന ചിത്രത്തിലാണ് 2021 ൽ താരം അവസാനമായി അഭിനയിച്ചത്.
കോവിഡ് കാലത്താണ് തങ്ങൾ പ്രണയത്തിലായതെന്ന് പാച്ചിനോ വെളിപ്പെടുത്തിയിരുന്നു. നിർമ്മാതാവായി പ്രവർത്തിക്കുന്ന നൂർ അൽഫല്ലയുമൊത്തുള്ള ചിത്രങ്ങളും പാച്ചിനോ സോഷ്യൽ മീഡിയയിൽ പങ്കുവക്കാറുണ്ട്. അൽ പാച്ചിനോയ്ക്ക് മുൻകാല ബന്ധങ്ങളിൽ മൂന്ന് കുട്ടികൾ വേറെയുണ്ട്.
Post Your Comments