ഐഷ സുൽത്താന സംവിധാനം ചെയ്ത ഫ്ളഷ് എന്ന ചിത്രം ഇന്ന് തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. എന്നാൽ നിർമ്മാതാവ് ബീനാ കാസിമും ടീംസും ഇരുന്ന് പോസ്റ്റ് മോർട്ടം നടത്തി പുറത്ത് ഇറക്കുന്ന ബോഡി കാണാൻ ഞാൻ വരുന്നില്ല എന്നാണ് ഐഷ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്.
എന്റെ കുഞ്ഞിനെ എന്റെ മുന്നിലിട്ട് വെട്ടി കൊല്ലുന്നത് കാണാനുള്ള മനസ്സ് എനിക്കില്ലാത്തത് കൊണ്ടാണ് ഞാൻ വരാത്തത്, അത് ഞാൻ നിങ്ങളുടെ മുന്നിൽ തോറ്റത് കൊണ്ടല്ല, എനിക്കും ഉള്ളത് ഒരു മനസ്സാണ് ഇന്ന് നിങ്ങൾക്ക് എന്നെ തകർക്കാൻ പറ്റിന്ന് വരുമായിരിക്കും, വെട്ടി നുറുക്കി എന്റെ കരിയർ നശിപ്പിക്കാൻ സാധിച്ചുന്നുമിരിക്കും, എന്നാൽ നിങ്ങൾ ഈ ചെയ്തതിനുള്ള മറുപടിയുമായിട്ട് ഒരിക്കൽ ഞാൻ തിരിച്ച് വരും, ഫാസിസം തുലയട്ടെ എന്നും സംവിധായിക കുറിച്ചിരിക്കുന്നു.
കുറിപ്പ് വായിക്കാം
ബീനാ കാസിമും ടീംസും ഇരുന്ന് പോസ്റ്റ് മോർട്ടം നടത്തി പുറത്ത് ഇറക്കുന്ന ബോഡി കാണാൻ ഞാൻ വരുന്നില്ല, എന്നാൽ ആ ബോഡി ഇന്ന് ജനം കാണും, ഞാൻ ഈ സിനിമയിലൂടെ തുറന്ന് കാണിച്ചത് എന്താന്നുള്ളത് ഈ സിനിമയിൽ നിങ്ങൾക്ക് മുറിച്ചു മാറ്റാൻ സാധിക്കാത്ത മൂന്ന് സീനിൽ കൂടി ജനം ഇന്ന് തിരിച്ചറിയും.
ആ മൂന്നേ മൂന്ന് സീൻ മതി, അത് മനസ്സിലാക്കാനുള്ള ബുദ്ധിയുള്ളൊരു ജനതയാവും ഇന്നാ സിനിമ കാണൂക, എന്റെ കുഞ്ഞിനെ എന്റെ മുന്നിലിട്ട് വെട്ടി കൊല്ലുന്നത് കാണാനുള്ള മനസ്സ് എനിക്കില്ലാത്തത് കൊണ്ടാണ് ഞാൻ വരാത്തത്, അത് ഞാൻ നിങ്ങളുടെ മുന്നിൽ തോറ്റത് കൊണ്ടല്ല, എനിക്കും ഉള്ളത് ഒരു മനസ്സാണ് ഇന്ന് നിങ്ങൾക്ക് എന്നെ തകർക്കാൻ പറ്റിന്ന് വരുമായിരിക്കും.
വെട്ടി നുറുക്കി എന്റെ കരിയർ നശിപ്പിക്കാൻ സാധിച്ചുന്നുമിരിക്കും, എന്നാൽ നിങ്ങൾ ഈ ചെയ്തതിനുള്ള മറുപടിയുമായിട്ട് ഒരിക്കൽ ഞാൻ തിരിച്ച് വരും, ഫാസിസം തുലയട്ടെ.
Post Your Comments