![](/movie/wp-content/uploads/2022/02/samantha.jpg)
ശരീരത്തിന്റെ പ്രതിരോധ ശക്തിയെ ബാധിക്കുന്ന മയോസിറ്റിസ് എന്ന രോഗം മൂലം വലയുകയാണ് നടി സാമന്ത റൂത്ത് പ്രഭു. തന്റെ വേദനകളും വിഷമങ്ങളും താരം നേരത്തേ തുറന്ന് പറഞ്ഞിരുന്നു.
ഉപ്പും മധുരവും ഇല്ലാതെ മരുന്നുകൾ മാത്രം ഭക്ഷണം പോലെ കഴിക്കേണ്ടി വന്നിരുന്നുവെന്നും സാമന്ത പറഞ്ഞു. സെർബിയയിലെ ബെൽഗ്രേഡിലുള്ള ചർച്ച് ഓഫ് സെന്റ് സാവയിൽ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
സമ്മാനങ്ങൾക്കും അനുഗ്രഹത്തിനും വേണ്ടിയല്ല, മറിച്ച് മനക്കരുത്തിനും മനസമാധാനത്തിനുമായാണ് പ്രാർഥിച്ചിരുന്നതെന്നും നടി വ്യക്തമാക്കി. കഴിഞ്ഞ വർഷമാണ് തനിക്ക് ശരീരത്തിന്റെ പ്രതിരോധ ശക്തിയെ ബാധിക്കുന്ന മയോസിറ്റിസ് എന്ന രോഗമാണെന്ന് പ്രിയതാരം വെളിപ്പെടുത്തിയത്.
Post Your Comments