സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിർണ്ണയിക്കുന്നതിന് ജൂറിയെ നിയമിച്ച് സർക്കാർ. തിരക്കഥാകൃത്തും ബംഗാളി നടനും സംവിധായകനുമായ ഗൗതം ഘോഷിനെയാണ് നിയമിച്ചത്.
1980 – മുതൽ സമാന്തര സിനിമയുടെ ശക്തനായ പ്രയോക്താവായി നിലകൊള്ളുന്ന ഗൗതം ഘോഷിന് 17 അവാർഡുകളോളം നേടാനായിട്ടുണ്ട്. പ്രാഥമിക ജൂറിയിൽ എട്ട് അംഗങ്ങളും അന്തിമ ജൂറിയിൽ ഏഴ് അംഗങ്ങളുമാണ് ഉള്ളത്.
154 സിനിമകളാണ് അവാർഡിന് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. കുട്ടികളുടെ ചിത്രങ്ങളാണ് 8 എണ്ണം. ജൂൺ – 19 നാണ് സ്ക്രീനിംങ് ആരംഭിക്കുക.
Post Your Comments