GeneralLatest NewsNEWSTV Shows

രണ്ട് വര്‍ഷം ജീവിതത്തിന്റെ ഭാഗമായിരുന്നു: വിട്ടുപോകുന്ന സങ്കടം പങ്കുവച്ച് നടൻ ശരൺ

നല്ല കുറേ മുഹൂര്‍ത്തങ്ങള്‍, അനുഭവങ്ങള്‍, എല്ലാം ഒരിക്കലും മറക്കാനാവാത്ത ഓര്‍മകളായി മനസ്സിലുണ്ടാവും

കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ശരൺ. നീണ്ട ഇടവേളയ്ക്ക് ശേഷം സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്‍തുവരുന്ന ‘കയ്യെത്തും ദൂരത്ത്’ എന്ന പരമ്പരയിൽ ‘എസിപി കൃഷ്‍ണപ്രസാദ്’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ഗംഭീര തിരിച്ചു വരവാണ് ശരൺ നടത്തിയത്. എന്നാൽ ഇപ്പോൾ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു വർഷക്കാലം കൂടെയുണ്ടായിരുന്ന ‘എസിപി കൃഷ്‍ണപ്രസാദ്’ ഇനി ഇല്ലെന്നു തുറന്നു പറയുകയാണ് താരം.

READ ALSO: വീട് പൂട്ടി അകത്തെ ബെഡ് റൂമില്‍ ഇരിക്കും, വീട്ടിലേക്ക് കയറാൻ അനുവദിക്കില്ല: നടി കനകയുടെ ജീവിതത്തെക്കുറിച്ച് സംവിധായകൻ

‘അങ്ങനെ കഴിഞ്ഞ രണ്ടരവര്‍ഷക്കാലത്തെ സീ കേരളത്തിലെ ഞങ്ങളൊരുമിച്ചുള്ള യാത്രയ്ക്ക് അവസാനമായി. പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്ത സീരിയല്‍, ‘കയ്യെത്തും ദൂരത്ത്’- 823 എപ്പിസോഡുകള്‍. നല്ല കുറേ മുഹൂര്‍ത്തങ്ങള്‍, അനുഭവങ്ങള്‍, എല്ലാം ഒരിക്കലും മറക്കാനാവാത്ത ഓര്‍മകളായി മനസ്സിലുണ്ടാവും, എസിപി കൃഷ്‍ണപ്രസാദ് ഇവിടെ അവസാനിക്കുന്നു, എല്ലാവര്‍ക്കും നന്ദി’ എന്നാണ് ശരണ്‍ ഇന്‍സ്റ്റയില്‍ കുറിച്ചത്.

ശരണ്‍ മാത്രമല്ല ജോഡി ആയി സീരിയിലില്‍ വേഷമിട്ട വൈഷ്‍ണവി സായികുമാറും, നായകനായി എത്തിയ സജേഷും പരമ്പര അവസാനിക്കുന്നതിന്റെ വേദന സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button