
സംവിധായകന് രാമസിംഹന് അബൂബക്കര്‍ ബിജെപിയില്‍ നിന്ന് രാജിവെച്ച വിഷയത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന്.
കലാകാരന്മാര്ക്ക് മതിയായ പരിഗണന ബിജെപിയില്‍ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് പാര്‍ട്ടിയില്‍ നിന്ന് സംവിധായകന് രാജസേനൻ, നടൻ ഭീമൻ രഘു തുടങ്ങിയവർ രാജി വച്ചതിനു പിന്നാലെയാണ് രാമസിംഹനും രാജി പ്രഖ്യാപിച്ചത്. ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്.
read also: പിസ വസ്ത്രമാക്കി: നടിയ്ക്ക് നേരെ പ്രതിഷേധം
ബിജെപി വിട്ടവര്‍ സിപിഎമ്മിലേക്ക് പോകുന്നതിലും നല്ലത് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുന്നതാണെന്ന് എ.എന്‍ രാധാകൃഷ്ണന് പറഞ്ഞു. ബി.ജെ.പി ഉള്‍പാര്‍ട്ടി ജനാധിപത്യമുള്ള പാര്‍ട്ടിയാണ്. പാര്‍ട്ടി വിട്ടവര്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ വളരെ ശാന്തമായും സമചിത്തതയോടുംകൂടി വിലയിരുത്തി, പോരായ്മകളുണ്ടെങ്കില്‍ പരിഹരിക്കുമെന്നും അക്കാര്യം വിലയിരുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.
Post Your Comments