നടൻ ദിലീപുമായുള്ള വിവാഹത്തോടെ ഏറെ നാളായി സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് നടി കാവ്യാ മാധവൻ. ഭർത്താവിനും മകൾ മഹാലക്ഷ്മിക്കുമൊപ്പം കുടുംബ ജീവിതം ആസ്വദിക്കുകയാണ് താരം.
നടിയുടെ മേക്കപ്പ്മാൻ ഉണ്ണി പങ്കുവച്ച കുറിപ്പും ചിത്രവുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ചുവന്ന നിറത്തിലുള്ള സൽവാറണിഞ്ഞ കാവ്യ ചിത്രത്തിൽ അതിമനോഹരിയാണ്.
കാവ്യയ്ക്കൊപ്പം ജോലി ചെയ്തതിൽ ഒരുപാട് സന്തോഷം തോന്നുന്നു. കാവ്യയുടെ ഓരോ ഫീച്ചറുകളും സുന്ദരമാണ്. ഫ്രഷായ മുഖവും നല്ല മുടിയും, ഓരോ തവണയും മനോഹരമായ ഓർമ്മകൾ സമ്മാനിക്കുന്നതിന് നന്ദി കാവ്യ എന്നാണ് ഉണ്ണി കുറിച്ചത്.
ചന്ദ്രനുദിക്കുന്ന ദിക്കിൽ നായികയായി അരങ്ങേറ്റം കുറിച്ച താരം പിന്നീട് മലയാളികളുടെ ഇഷ്ട താരമായി മാറുകയായിരുന്നു. പ്രശസ്തമായ പെരുമഴക്കാലം, ഗദ്ദാമ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് താരം സംസ്ഥാന അവാർഡും കരസ്ഥമാക്കിയിരുന്നു.
Post Your Comments