Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
BollywoodCinemaLatest NewsWOODs

അകാലത്തിൽ വിട്ടുപിരിഞ്ഞ നടൻ സുശാന്ത് സിം​ഗ് രജ്പുത്തിന്റെ അവസാന ആ​ഗ്രഹം സഫലമാക്കി സുഹൃത്ത്: കയ്യടിച്ച് സോഷ്യൽ മീഡിയ

സൗഹൃദത്തിന്റെയും അദ്ദേഹം നൽകിയ പ്രചോദനത്തിന്റെയും ഓർമ്മപ്പെടുത്തലാണിതെന്നും ഖുറാന

ബോളിവുഡിലെ അസാമാന്യ പ്രതിഭയായ സുശാന്ത് സിംഗ് രജ്പുത് 2020 ലാണ് അകാലത്തിൽ വിട്ടുപിരിഞ്ഞത്. ബോളിവുഡ് ഒന്നടങ്കം ഞെട്ടിയ വിയോ​ഗമായിരുന്നു താരത്തിന്റേത്.

ആരാധകരും സഹപ്രവർത്തകരുമെല്ലാം താരത്തിന്റെ വിയോ​ഗ വാർത്തയറിഞ്ഞ് ഞെട്ടിയിരുന്നു. നെപ്പോട്ടിസമടക്കം ചർച്ചയാക്കിയതും താരത്തിന്റെ മരണത്തോടെയാണ്.

നിരവധി സ്വപ്നങ്ങൾ ഉണ്ടായിരുന്ന താരം പക്ഷേ അവയെല്ലാം പൂർത്തീകരിക്കാതെയാണ് മടങ്ങിയത്. സുഹൃത്ത് ദാരാസിംഗ് ഖുറാന സുശാന്തിന്റെ ആ​ഗ്രഹം സഫലീകരിച്ചിരിക്കുകയാണ്. മുൻ മിസ്റ്റർ ഇന്ത്യ ഇന്റർനാഷണൽ ദരാസിംഗ് ഖുറാന സുശാന്ത് സിംഗ് രജ്പുതിന്റെ നല്ല സുഹൃത്തു കൂടിയായിരുന്നു.

മാനസികാരോഗ്യ പ്രശ്നങ്ങൾ കണ്ടെത്താൻ ആളുകളെ സഹായിക്കുന്ന, പോസ് ബ്രീത് ടോക്ക് ഫൗണ്ടേഷൻ എന്ന സ്ഥാപനമാണ് ഖുറാന തുടങ്ങിയത്. ഉത്കണ്ഠയും വിഷാദവും അനുഭവിക്കുന്ന ആളുകൾക്ക് വളരെ നിരക്ക് കുറഞ്ഞ രീതിയിൽ ചികിത്സ ലഭ്യമാക്കുന്നതാണ് പദ്ധതി. സൗഹൃദത്തിന്റെയും അദ്ദേഹം നൽകിയ പ്രചോദനത്തിന്റെയും ഓർമ്മപ്പെടുത്തലാണിതെന്നും ഖുറാന. സുഹൃത്തിന്റെ പ്രവൃത്തിക്ക് ഒന്നടങ്കം കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.

 

shortlink

Related Articles

Post Your Comments


Back to top button