
പ്രഭാസും കൃതി സനോണും അഭിനയിക്കുന്ന ആദിപുരുഷ് സോഷ്യൽ മീഡിയയിലടക്കം തരംഗമായി മാറുകയാണ്. റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.
ഇതിനോടകം തന്നെ 4.7 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റു കഴിഞ്ഞിരിക്കുന്നുവെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. ആദിപുരുഷ് ജൂൺ 16 ന് റിലീസ് ചെയ്യും.
തിയറ്ററുകളിലും മൾട്ടിപ്ലക്സുകളിലും മാത്രമല്ല, ദക്ഷിണേന്ത്യയിലും, പ്രത്യേകിച്ച് പ്രഭാസിന് വലിയ ആരാധകവൃന്ദമുള്ള തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ വമ്പൻ ആയിരിക്കുമെന്ന് തരൺ ആദർശ് വ്യക്തമാക്കി.
ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം, രാഘവനായി പ്രഭാസും ജാനകിയായി കൃതി സനോണും അഭിനയിക്കുന്നു. സംവിധാനം ഓം റൗട്ടാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
Post Your Comments